വാര്‍ഡ് നിലനിര്‍ത്തണം; ഉപവാസ സമരം നടത്തി
1483347
Saturday, November 30, 2024 6:39 AM IST
പേരൂര്‍ക്കട: വാര്‍ഡ് നിലനിര്‍ത്തണമെന്നാവശ്യപ്പെട്ടു പിടിപി വാര്‍ഡ് കൗണ്‍സിലര്‍ വി.ജി. ഗിരികുമാര്‍ ഉപവാസ സമരം നടത്തി. ഇന്നലെ രാവിലെ എട്ടു മുതല്‍ രാത്രി എട്ടു വരെയായിരുന്നു ഉപവാസം. വാര്‍ഡ് വിഭജനവുമായി ബന്ധപ്പെട്ടു തിരുവനന്തപുരം നഗരസഭയില്‍ ഉള്‍പ്പെട്ട പിടിപി വാര്‍ഡ് പൂര്‍ണമായും ഒഴിവാക്കിയിരുന്നു. ഇതാണു കൗണ്‍സിലറുടെ പ്രതിഷേധത്തിന് കാരണമായത്. ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ സി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു.
വട്ടിയൂര്‍ക്കാവ് മണ്ഡലം പ്രസിഡന്റ് ജി. പത്മകുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് നാരങ്ങാനീര് നല്‍കിയാണ് ഉപവാസസമരം അവസാനിപ്പിച്ചത്. നേതാക്കളായ വെങ്ങാനൂര്‍ സതീഷ്, പി. അശോക് കുമാര്‍, കൗണ്‍സിലര്‍മാരായ എം.ആര്. ഗോപന്, കരമന അജിത്ത്, തിരുമല അനില്‍, മധുസൂദനന് നായര്‍ എന്നിവര്‍ പങ്കെടുത്തു.