തി​രു​വ​ന​ന്ത​പു​രം: 19-ാം വ​യ​സു​മു​ത​ൽ ഇ​ടു​പ്പി​ൽ രൂ​പ​പ്പെ​ട്ട മു​ഴ​യു​മാ​യി 49 വ​ർ​ഷം ജീ​വി​ച്ച ക​ന്യാ​കു​മാ​രി സ്വ​ദേ​ശി​യു​ടെ ശ​രീ​ര​ത്തി​ൽ നി​ന്നും ട്യൂ​മ​ർ നീ​ക്കം ചെ​യ്തു. ഗോ​കു​ലം സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി ഹോ​സ്പി​റ്റ​ലി​ലെ സ​ർ​ജി​ക്ക​ൽ ഓ​ങ്കോ​ള​ജി വി​ഭാ​ഗ​ത്തി​ലാ​ണ് ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത്.

ശ​സ്ത്ര​ക്രി​യ​യ്ക്ക് ശേ​ഷം രോ​ഗി പൂ​ർ​ണ ആ​രോ​ഗ്യ​വാ​നാ​ണ്. ആ​ശു​പ​ത്രി​യി​ൽ പോ​കു​ന്ന​തി​നു​ള്ള പേ​ടി മൂ​ലം ചി​കി​ത്സ​വൈ​കു​ക​യാ​യി​രു​ന്നു. ച​ല​ന​ശേ​ഷി​യെ ഗു​രു​ത​ര​മാ​യി ബാ​ധി​ച്ച​തോ​ടെ ചി​കി​ത്സ തേ​ടു​ക​യാ​യി​രു​ന്നു.

നാ​ല​ര​ക്കി​ലോ​ഗ്രാം വ​ലി​പ്പ​മു​ള്ള ട്യൂ​മ​റാ​ണ് നീ​ക്കം ചെ​യ്ത​ത്. സ​ർ​ജി​ക്ക​ൽ ഓ​ങ്കോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ.​പി. പി​അ​ൻ​സാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഡോ.​കെ.​എ​സ് വി​ഷ്ണു , ഡോ. ​മ​റി​യ ജേ​ക്ക​ബ് എ​ന്നി​വ​രും അ​ന​സ്തേ​ഷ്യ വി​ഭാ​ഗ​ത്തി​ലെ ഡോ. ​ഋ​തു​വി​ക് കെ ​രാ​ജീ​വ്, ഡോ.​എ​സ്. ബി. ​യെ​ദു​ദേ​വ്, ഡോ.​ആ​ർ. രാ​ധി​ക തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.