മോഷ്ടാവിനെ പിടികൂടി പോലീസിന് കൈമാറി
1483076
Friday, November 29, 2024 7:49 AM IST
പാറശാല: ഉദിയന്‍കുളങ്ങര വള്ളുകോട്ടുകോണം ഇലങ്കം ഭഗവതി ക്ഷേത്രത്തിൽ മോഷണ ശ്രമം നടത്തിയ യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. തമിഴ്നാട് സേലം സ്വദേശിയായ സേന്തില് കുമാറി(38)നെയാണ് നാട്ടുകാർ പിടികൂടിയത്. കഴിഞ്ഞദിവസം രാത്രി 11.45നാണു ക്ഷേത്രമതില്‍ ചാടിക്കടന്നു മോഷ്ടാവെത്തിയത്.
ഇതേതുടർന്നു തുടര്‍ന്ന് സിസിടിവിയുടെ അലാറം മുഴങ്ങുകയും ക്ഷേത്രം പ്രസിഡന്റ് പോലീസിനേയും നാട്ടുകാരെയും വിവരമറിയിക്കുകയായിരുന്നു.
തുടര്‍ന്ന് ഓടിമറഞ്ഞ മോഷ്ടാവിനെ റെയില്‍വേ സ്റ്റേഷനു സമീപത്തുവച്ചാണ് നാട്ടുകാര്‍ പിടികൂടിയത്. ഇയാളെ ചോദ്യംചെയ്ത് വരികയാണെന്നും സംസാരശേഷി ഇല്ലാത്ത ആളാണെന്നും പാറശാല പോലീസ് പറഞ്ഞു. സിസിടിവിയുടെ സഹായത്തോടെ ക്ഷേത്ര ഭരണാധികാരികള്‍ പരാതി നല്കി.