നെ​യ്യാ​റ്റി​ന്‍​ക​ര: ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​ന വേ​ദി​യി​ല്‍ മാ​ധ്യ​മ​ങ്ങ​ളെ അ​ധി​ക്ഷേ​പി​ച്ച് കെ.​ആ​ന്‍​സ​ല​ന്‍ എം​എ​ല്‍​എ. ക​ലോ​ത്സ​വ​ത്തി​ലെ വീ​ഴ്ച​ക​ളും സം​ഘാ​ട​ന പി​ഴ​വും ചൂ​ണ്ടി​ക്കാ​ട്ടി​യ​താ​ണ് എം​എ​ല്‍​എ​യെ ചൊ​ടി​പ്പി​ച്ച​ത്.

"മാ​ധ്യ​മ​ങ്ങ​ള്‍​ക്ക് കൃ​മി​ക​ടി' എ​ന്ന എം​എ​ല്‍​എ​യു​ടെ പ​രാ​മ​ര്‍​ശ​മാ​ണ് വി​വാ​ദ​ത്തി​ലാ​യ​ത്. കൊ​ടി​മ​ര​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി​യെ ക​യ​റ്റി​യ​തും മ​ത്സ​ര​ങ്ങ​ള്‍ മ​ണി​ക്കൂ​റു​ക​ളോ​ളം വൈ​കി​യ​തും വി​ധി​നി​ര്‍​ണ​യ​ത്തി​ലെ അ​പാ​ക​ത​ക​ളും വി​ദ്യാ​ര്‍​ഥി പ്ര​തി​ഷേ​ധ​ങ്ങ​ളും വാ​ര്‍​ത്ത​യാ​ക്കി​യ​തി​നെ​തി​രേ​യാ​ണ് എം​എ​ല്‍​എ അ​ധി​ക്ഷേ​പ പ​രാ​മ​ര്‍​ശം ന​ട​ത്തി​യ​ത്.

പ​രാ​മ​ർ​ശം പ്ര​തി​ഷേ​ധാ​ർ​ഹം : കെ​യു​ഡ​ബ്ല്യു​ജെ

തി​രു​വ​ന​ന്ത​പു​രം: ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ വേ​ദി​യി​ൽ കെ.​ആ​ൻ​സ​ല​ൻ എം​എ​ൽ​എ മാ​ധ്യ​മ​ങ്ങ​ൾ​ക്കു നേ​രെ ന​ട​ത്തി​യ വി​ല കു​റ​ഞ്ഞ പ​രാ​മ​ർ​ശ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ക്കു​ന്ന​താ​യി കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ (കെ​യു​ഡ​ബ്ല്യു​ജെ) തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​മ്മി​റ്റി അ​റി​യി​ച്ചു.

ത​ന്‍റെ കൂ​ടി സാ​ന്നി​ധ്യ​ത്തി​ൽ യാ​തൊ​രു സു​ര​ക്ഷ​യു​മി​ല്ലാ​തെ ഒ​രു വി​ദ്യാ​ർ​ഥി​യെ കൊ​ടി​മ​ര​ത്തി​ൽ ക​യ​റ്റി​യ ആ​യി​രം വാ​ക്കു​ക​ൾ​ക്കു തു​ല്യ​മാ​യ ചി​ത്ര​മാ​ണ് എം​എ​ൽ​എ​യു​ടെ പ്ര​സം​ഗ​ത്തി​നു പി​ന്നി​ലെ​ന്നു വ്യ​ക്ത​മാ​ണ്.

മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​മ്പോ​ൾ ജ​ന​പ്ര​തി​നി​ധി​ക​ൾ അ​ത് ഉ​ൾ​ക്കൊ​ള്ളാ​നു​ള്ള സ​ഹി​ഷ്ണു​ത കാ​ണി​ക്ക​ണ​മെ​ന്ന് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷി​ല്ല​ർ സ്റ്റീ​ഫ​നും ജി​ല്ലാ സെ​ക്ര​ട്ട​റി അ​നു​പ​മ ജി. ​നാ​യ​രും പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.