തി​രു​വ​ന​ന്ത​പു​രം: വെ​ള്ള​യ​ന്പ​ലം ആ​ൽ​ത്ത​റ​യി​ലെ എ​ടി​എം ക​വ​ർ​ച്ച കേ​സി​ലെ ഒ​ന്നാം പ്ര​തി​ക്ക് ശി​ക്ഷ. റു​മേ​നി​യ​ൻ സ്വ​ദേ​ശി ഇ​ലി ഗ​ബ്രി​യേ​ൽ മ​രി​യ​നെ​യാ​ണ് ശി​ക്ഷി​ച്ച​ത്. ഏ​ഴു കേ​സു​ക​ളി​ൽ മൂ​ന്നു വ​ർ​ഷം വീ​ത​മാ​ണു ശി​ക്ഷ. എ​ന്നാ​ൽ ശി​ക്ഷ ഒ​രു​മി​ച്ച് മൂ​ന്നു വ​ർ​ഷം അ​നു​ഭ​വി​ച്ചാ​ൽ മ​തി.
പ്ര​തി​ക​ൾ ഉ​പ​യോ​ഗി​ച്ച സ്മോ​ക്ക് ഡി​റ്റ​ക്ട​ർ, എ​ടി​എം മെ​ഷീ​ൻ കാ​ർ​ഡ് റീ​ഡ​ർ എ​ന്നീ ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ തി​രി​ച്ച​റി​ഞ്ഞു.

എ​ടി​എം ചാ​ന​ൽ മാ​നേ​ജ​രാ​യ ബി​നു, സൈ​ബ​ർ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ എ​ന്നി​വ​ർ മൊ​ഴി ന​ൽ​കി​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​രം ചീ​ഫ് ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യു​ടേ​താ​ണ് ഉ​ത്ത​ര​വ്.
കേ​സി​ലെ ഒ​ന്നാം പ്ര​തി ഗ​ബ്രി​യേ​ൽ മ​രി​യ​ൻ 2016 കാ​ല​ഘ​ത്തി​ൽ വെ​ള്ള​യ​ന്പ​ലം ആ​ൽ​ത്ത​റ ജം​ഗ്ഷ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ടി​എം കൗ​ണ്ട​റി​ൽ ക​യ​റി ഇ​തു ഹാ​ക്ക് ചെ​യ്യാ​വു​ന്ന യ​ന്ത്രം ഘ​ടി​പ്പി​ക്കു​ന്ന വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ കോ​ട​തി​യി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചി​രി​ന്നു. മൊ​ത്തം ആ​റു പ്ര​തി​ക​ളു​ള്ള കേ​സി​ൽ പോ​ലീ​സ് ര​ണ്ടു പ്ര​തി​ക​ളെ ആ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

2016 ൽ ​വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച ശേ​ഷം പി​ടി​കൂ​ടി​യ ആ​റാം പ്ര​തി ഒ​ളി​വി​ൽ പോ​യി.
വി​നോ​ദ സ​ഞ്ചാ​രി​ക​ളെ​ന്ന വ്യ​ജേ​ന ത​ല​സ്ഥാ​ന​ത്ത് എ​ത്തി സം​ഘം എ​ടി​എം കൗ​ണ്ട​റി​ന​ക​ത്ത് ഫ​യ​ർ അ​ലാ​റം സി​സ്റ്റം എ​ന്ന വ്യ​ജേ​ന ഹാ​ക് ഉ​പ​ക​ര​ണം ഘ​ടി​പ്പി​ച്ച് ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ എടിഎം കാ​ർ​ഡി​ന്‍റെ വി​വ​ര​ങ്ങ​ളും ര​ഹ​സ്യ പി​ൻ​കോ​ഡു​ക​ളും ശേ​ഖ​രി​ച്ച് മൂ​ന്നു കോ​ടി രു​പ ക​വ​ർ​ന്നു എ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ കേ​സ്.