തിരുപുറം വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍ ദേവാലയത്തിലെ തിരുനാളിനു കൊടിയേറി
1483348
Saturday, November 30, 2024 6:39 AM IST
നെയ്യാറ്റിന്‍കര : തിരുപുറം വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍ ദേവാലയത്തിലെ 45 -ാമത് വാര്‍ഷിക തിരുനാളിനു തുടക്കമായി. ഇന്നു മുതല്‍ ഡിസംബര്‍ നാലു വരെ ദിവസവും വൈകുന്നേരം 6.45ന് എഫാത്താ കുടുംബനവീകരണ ധ്യാനം. ഫാ. ജോസഫ് കണ്ടത്തിപ്പറന്പിലും സംഘവും നയിക്കും. തിരുനാള്‍ ദിനങ്ങളില്‍ വൈകുന്നേരം ബൈബിള്‍ പാരായണം, ജപമാല, ലിറ്റിനി, സമൂഹദിവ്യബലി എന്നിവയുണ്ടാകും.
പനക്കോട് ഇടവക വികാരി ഫാ. സേവ്യര്‍ ഷൈന്‍, നെയ്യാറ്റിന്‍കര രൂപത ചാന്‍സലര്‍ ഡോ. ജോസ് റാഫേല്‍, പൊന്‍വിള ഇടവക വികാരി ഫാ. രാജേഷ് കുറിച്ചിയില്‍, വ്ളാത്താങ്കര ഫെറോന വികാരി ഫാ. വത്സലന്‍ ജോസ്, നെയ്യാറ്റിന്‍കര രൂപത പ്രൊക്കുറേറ്റര്‍ ഫാ. ക്രിസ്റ്റഫര്‍, ഉച്ചക്കട ഇടവക വികാരി ഫാ. സി. ജോയ്,
പേയാട് മൈനര്‍ സെമിനാരി പ്രീഫെക്ട് ഫാ. ജിനോ, നെയ്യാറ്റിന്‍കര രൂപത ബിഷപ്സ് സെക്രട്ടറി ഫാ. പ്രവീണ്‍ എന്നിവര്‍ തിരുകര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കും. ഏഴിനു രാവിലെ ഏഴിനു പ്രഭാത ദിവ്യബലിയില്‍ ഫാ. അനുരാജ് മുഖ്യകാര്‍മികനായിരിക്കും. ഇടവക വികാരി മോണ്‍. ഡോ. ഡി. സെല്വരാജന് വചനപ്രഘോഷണം നടത്തും.
വൈകുന്നേരം ആറിനു നടക്കുന്ന സന്ധ്യാവന്ദനത്തില്‍ പുത്തന്‍കട ഇടവക വികാരി ഫാ. സജി പുഞ്ചാല്‍ മുഖ്യകാര്‍മികനായിരിക്കും. ഓലത്താന്നി ഇടവക വികാരി ഫാ. രാഹുല്‍ ബി. ആന്റോ വചനം പ്രഘോഷിക്കും. രാത്രി 7.30 ന് തിരുസ്വരൂപ പ്രദക്ഷിണം.
തിരുനാള്‍ ദിനമായ എട്ടിനു രാവിലെ ഒന്‍പതിന് ആഘോഷമായ സമൂഹ ദിവ്യബലി. നെയ്യാറ്റിന്‍കര രൂപത വികാരി ജനറാള്‍ മോണ്‍. ജി. ക്രിസ്തുദാസ് മുഖ്യകാര്‍മികനായിരിക്കും. ബോര്‍ഡ് ഫോര്‍ ടെംപൊറാലിറ്റീസ് ഡയറക്ടര്‍ ഫാ. റോബര്‍ട്ട് വിന്‍സന്റ് വചന പ്രഘോഷണം നടത്തും.