യുവാവിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
1482866
Thursday, November 28, 2024 10:08 PM IST
മെഡിക്കല്‍കോളജ്: യുവാവിനെ വീടിനുള്ളിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മെഡിക്കല്‍കോളജ് ഉള്ളൂര്‍ ആക്കുളം പ്ലാവിള വീട്ടില്‍ ദിലീപ് (31) ആണ് മരിച്ചത്.
മാനസിക വിഷമമാകാം ആത്മഹത്യക്കു കാരണമെന്നു കരുതുന്നതായി മെഡിക്കല്‍കോളജ് പോലീസ് പറഞ്ഞു. മൃതദേഹം മേല്‍നടപടികള്‍ക്കുശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കി. ഭാര്യയും മൂന്നുവയസുള്ള ഒരു ആണ്‍കുട്ടിയുമുണ്ട്.