പലിശ പണം നല്കാന് വൈകി : ഗുണ്ടാ ആക്രമണത്തിൽ ഹോംഗാര്‍ഡിന് ഗുരുതര പരിക്ക്
1483344
Saturday, November 30, 2024 6:25 AM IST
വെള്ളറട: പലിശപ്പണം മുടങ്ങിയതിന് ബ്ലൈഡ് മാഫിയയുടെ ഗുണ്ടാ ആക്രമണം. ഗുരുതരമായി പരിക്കേറ്റ മുൻ സൈനികനും ഹോംഗാർഡുമായ ആൾ ആശുപത്രിയില്‍.
മാരായമുട്ടം ആനാവൂര്‍ ആര് കെ ഹൗസില്‍ കാനക്കോട് വീട്ടില്‍ രാധാകൃഷ്ണന് (48) ആണ് ബ്ലൈഡ് മാഫിയയുടെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റത്. രാധാകൃഷ്ണൻ പൂവാറിലെ ഭാ ര്യ വീട്ടിലേക്കു പോകുമ്പോഴായിരുന്നു ഗുണ്ടകള്‍ സംഘം ചേര്‍ന്ന് തടഞ്ഞുനിര്‍ത്തി ആക്രമിച്ചത്. മൂന്നംഗ സംഘത്തിന്റെ മര്‍ദനത്തില്‍ തോളെല്ലുപൊട്ടിയ രാധാകൃഷ്ണനെ ആദ്യം സര്‍ക്കാര്‍ ആശുപത്രിയിലും തുടര്‍ന്നു സ്വകാര്യ ആശുപത്രിയിലും പ്രവേ ശിപ്പിച്ചു.
അക്രമിയായ പാച്ചല്ലൂര്‍ രാജേഷ് ഹൗസില്‍ രാജേഷ് (44)നെതിരെ പൂവാര്‍ പോലീസ് കേസെടുത്തു. ഇക്കഴിഞ്ഞ 20നു വൈകുന്നേരം ആറരയോടെയായിരുന്നു ആക്രമണം. കാറിലെത്തിയ സംഘം ഭാര്യയ്ക്ക് മുന്നില്‍ വച്ചായിരുന്നു രാധാകൃഷ്ണനെ ക്രൂരമായി മര്‍ദിച്ച് അവശനാക്കിയത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രാധാകൃഷ്ണനെ നാഷണല്‍ എക്സ് സര്‍വീസ് കോ-ഓർഡിനേഷന്‍ കമ്മിറ്റി സംസ്ഥാന അസിസ്റ്റന്റ് ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍, ജില്ലാ എക്സിക്യൂട്ടീവ് അംഗം ഉണ്ണി, പ്രസിഡന്റ് സുനില്‍കുമാര്‍, വൈസ് പ്രസിഡന്റ് കൃഷ്ണകുമാര്‍ എ ന്നിവരടങ്ങിയ സംഘം ആശുപത്രിയില്‍ സന്ദര്‍ശിച്ചു.
പോലീസ് കേസ് എടുത്തതിനെ തുടരന്നു ബ്ലൈഡ് മാഫിയ തലവനായ രാജേഷ് ഒളിവിലാണ്. എത്രയും പെട്ടെന്ന് ബ്ലൈഡ് മാഫിയ സംഘത്തിലെ അക്രമികളായ മൂന്നു പേരെയും പിടികൂടണമെന്നു നാഷണല്‍ സര്‍വീസ് കോഡിനേഷന്‍ കമ്മിറ്റി സംസ്ഥാന അസിസ്റ്റന്റ് ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍ ആവശ്യപ്പെട്ടു.