ശബ്ദതാരാവലി ശ്രീകണ്ഠേശ്വരത്തിന്റെ ആയുസിന്റെ പുസ്തകം: എഴുമറ്റൂർ
1483084
Friday, November 29, 2024 7:49 AM IST
തിരുവനന്തപുരം: ഭാരതത്തിലെ ആദ്യത്തെ വിജ്ഞാനകോശം നിഘണ്ടുവായ ശബ്ദതാരാവലി ശ്രീകണ്ഠേശ്വരം ജി. പദ്മനാഭപിള്ളയുടെ ആയുസിന്റെ പുസ് തകമാണെന്നു ഭാഷാ പണ്ഡിതനും കവിയുമായ ഡോ. എഴുമറ്റൂർ രാജരാജവർമ.
മലയാള ഭാഷയുടെ ആധികാരിക നിഘണ്ടുവായ ശബ്ദതാരാവലിയുടെ രചയിതാവ് ശ്രീകണ്ഠേശ്വരം പദ്മനാഭപിള്ളയുടെ 160-ാം ജയന്തി ആഘോഷ ചടങ്ങ് - ശബ്ദതാരാ വലി സമഗം - ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ശ്രീകണ്ഠേശ്വരം പദ്മനാഭപിള്ള സാംസ്കാരിക സമിതിയുടെയും ഫോർട്ട് ഹൈസ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ ഫോർട്ട് ഹൈസ്കൂളിലായിരുന്നു ചടങ്ങ്. മലയാള ഭാഷയിൽ വടവൃക്ഷമായി നില്ക്കുന്ന വ്യക്തിത്വത്തിന്റെ ഉടമയാണ് ശ്രീകണ്ഠേശ്വരം ജി. പദ്മനാഭ പിള്ള എന്നും എഴുമറ്റൂർ അഭിപ്രായപ്പെട്ടു.
ശ്രീകണ്ഠേശ്വരം വാർഡ് കൗണ്‍സിലർ പി. രാജേന്ദ്രൻ നായർ ആശംസാസന്ദേശം നല്കി. ഫോർട്ട് വാർഡ് കൗണ്‍സിലർ ജാനകി അമ്മാൾ ഉപഹാരം സമർപ്പിച്ചു.
ചരിത്രകാരൻ പ്രതാപൻ കിഴക്കേമഠം, ഫോർട്ട് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ടി. എസ്. പ്രദീപ്കുമാർ, അധ്യാപകൻ ആർ. രാജേഷ്, പിടിഎ പ്രസിഡന്റ് എ. മുഹമ്മദ് ഫസിൻ എന്നിവർ പ്രഭാഷണം നടത്തി.
കവി തിരുമല ശിവൻകുട്ടി കവിത ആലപിച്ചു. പദ്മനാഭപിള്ള സാംസ്കാരിക സമിതി സെക്രട്ടറി ടി.എൻ. ശ്രീകുമാരൻ തന്പി സ്വാഗതവും ജി. വിജയകുമാർ (ഫേമസ് ബുക്സ്) നന്ദിയും പറഞ്ഞു.