ബസിടിച്ചു പരിക്കേറ്റു ചികിത്സയിൽ കഴിഞ്ഞിരുന്ന വീട്ടമ്മ മരിച്ചു
1483136
Friday, November 29, 2024 10:38 PM IST
കാട്ടാക്കട: ബസ് ഇടിച്ചു പരിക്കേറ്റു ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു. പേയാട് അലകുന്നം ലേഖ നിവാസിൽ പരേതനായ പരമേശ്വരൻപിള്ളയുടെ ഭാര്യ എ. അംബിക (67) യാണ് മരിച്ചത്.
കഴിഞ്ഞ 25 ന് പേയാട് കൃപാ ആശുപത്രിക്കു സമീപത്തുവച്ച് അംബികയെ ബസിടിച്ചിരുന്നു. തുടർന്നു മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മക്കൾ: സുനിത, രാജേഷ്, പ്രദീപ്. സംസ്കാരം ഇന്നു ശാന്തി കവാടത്തിൽ.