നെ​യ്യാ​റ്റി​ന്‍​ക​ര: മ​ത്സ​ര​ങ്ങ​ള്‍​ക്ക് തി​ര​ശീ​ല വീ​ണ ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ​യും ക​ലോ​ത്സ​വ വേ​ദി​യി​ല്‍ പ്ര​തി​ഷേ​ധ കാ​ഴ്ച​ക​ള്‍ ആ​വ​ര്‍​ത്തി​ച്ചു. സം​ഘ​നൃ​ത്ത​ത്തി​ലെ വി​ധി​നി​ര്‍​ണ​യം സം​ബ​ന്ധി​ച്ച പ​രാ​തി​യു​മാ​യി മ​ത്സ​രാ​ര്‍​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും അ​ധ്യാ​പ​ക​രും മ​ത്സ​ര​വേ​ദി​ക്കു സ​മീ​പ​ത്തെ പ്രോ​ഗ്രാം ക​മ്മി​റ്റി ഓ​ഫീ​സി​ന​രി​കി​ലെ​ത്തി.

ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ മൂ​ന്നോ​ടെ​യാ​ണ് മ​ത്സ​രം സ​മാ​പി​ച്ച​ത്. മ​ണി​ക്കൂ​റു​ക​ളോ​ളം പ​രാ​തി​യു​മാ​യി പ്ര​തി​ഷേ​ധ​ക്കാ​ര്‍ നി​ല​കൊ​ണ്ട​പ്പോ​ള്‍ പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി. അ​തി​നി​ട​യി​ല്‍ വി​ധി​ക​ര്‍​ത്താ​ക്ക​ളെ സം​ഘാ​ട​ക​ര്‍ സു​ര​ക്ഷി​ത​മാ​യി വാ​ഹ​ന​ത്തി​ല്‍ ക​യ​റ്റി അ​യ​ച്ചു. പ്രോ​ഗ്രാം ക​മ്മി​റ്റി ഓ​ഫീ​സി​ല്‍ നി​ന്നും വി​ധി​ക​ര്‍​ത്താ​ക്ക​ള്‍ താ​ഴേ​യ്ക്കി​റ​ങ്ങി വ​ന്ന​പ്പോ​ള്‍ പ്ര​തി​ഷേ​ധ​ക്കാ​ര്‍ ഉ​റ​ക്കെ കൂ​കി​വി​ളി​ച്ചു.

മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍​ക്കെ​ല്ലാം എ ​ഗ്രേ​ഡ് ല​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ എ​ല്ലാ ടീ​മു​ക​ള്‍​ക്കും അ​പ്പീ​ല്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട പ്ര​തി​ഷേ​ധ​ക്കാ​ര്‍ സം​സ്ഥാ​ന ത​ല​ത്തി​ല്‍ ഈ ​ടീ​മു​ക​ള്‍​ക്കെ​ല്ലാം മ​ത്സ​രി​ക്കാ​ന്‍ സാ​ധി​ച്ചാ​ല്‍ ഇ​വി​ടു​ത്തെ ക​ള്ള​ക്ക​ളി തെ​ളി​യു​മെ​ന്നും കൂ​ട്ടി​ച്ചേ​ര്‍​ത്തു.