ഭിന്നശേഷിക്കാരിക്ക് പീഡനം: ഫിസിയോതെറാപ്പിസ്റ്റ് കുറ്റക്കാരൻ
1483340
Saturday, November 30, 2024 6:25 AM IST
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരിയെ ചികിത്സയ്ക്കിടയിൽ സ്ഥിരമായി ലൈംഗികമായി പീഡിപ്പിച്ചു വന്ന ഫിസിയോതെറാപ്പിസ്റ്റിനെ തിരുവനന്തപുരം പോക്സോ കോടതി ജഡ്ജി എം. പി. ഷിബു കുറ്റക്കാരൻ എന്നു കണ്ടെത്തി.
തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര പുത്തൻകട വാറുവിള പഞ്ചമിയിൽ ഷിനോജിനെ ആണ് കോടതി കുറ്റക്കാരനെന്നു കണ്ടെത്തിയത്. ഇന്ന് ശിക്ഷാവിധിയുണ്ടാകും.
പതിനാറു വയസുള്ളപ്പോൾ മുതൽ പെണ്‍കുട്ടിയെ രക്ഷിതാക്കൾ തിരുവനന്തപുരത്തെ ഒരു പ്രമുഖ ആശുപത്രിയിൽ ഫിസിയോതെറാപ്പി ചികിത്സയ്ക്കു കൊണ്ടുപോയിരുന്നു. അവിടെ ജോലി ചെയ്തിരുന്ന പ്രതി വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു.
പ്രതിയെ കോടതി റിമാൻഡ് ചെയ്യുകയും കേസ് വിധി പറയുന്നതിനായി ഇന്നത്തേക്കു മാറ്റുകയുമായിരുന്നു.