സുഹൃത്തിന്റെ വീട്ടില്‍ വീട്ടമ്മയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
1483137
Friday, November 29, 2024 10:38 PM IST
പൂന്തുറ: വീട്ടമ്മയെ സുഹൃത്തിന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മുട്ടത്തറ കല്ലുംമൂട് ടി.സി - 78 /152 (1) പുതുവല്‍ പുത്തന്‍വീട്ടില്‍ സുനിലിന്റെ ഭാര്യ സന്ധ്യയെ (38) യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്നലെയാഴ്ച രാവിലെ 8.15 നും 11.00 നും ഇടയിലുളള സമയത്തു വടുവത്തുള്ള സുഹൃത്ത് അരുണിന്റെ വീട്ടിലെ കിടപ്പുമുറിയിലുള്ള ഫാനിലാണ് കെട്ടിതൂങ്ങിയ നിലയിൽ സന്ധ്യയെ കണ്ടെത്തിയത്. അടച്ചിട്ടിരുന്ന വീട് തള്ളിതുറന്ന അകത്തു കയറിയാണ് കൃത്യം നിര്‍വഹിച്ചതെന്നു പോലീസ് പറഞ്ഞു.
സംഭവം നടന്ന സമയം വീട്ടില്‍ പ്രായമേറിയ ഒരു വയോധിക മാത്രമാണ് ഉണ്ടായിരുന്നത്. മരിക്കാനിടയായ സാഹചര്യം വ്യക്തമല്ല. വീട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ക്കു ശേഷം മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.