സ്മാർട്ട് സിറ്റി പദ്ധതി പ്രവൃത്തി: ജലവിതരണം മുടങ്ങും
1483349
Saturday, November 30, 2024 6:39 AM IST
തിരുവനന്തപുരം: സ്മാർട്ട് സിറ്റി പദ്ധതി പ്രവർത്തനങ്ങളുടെ ഭാഗമായി അറ്റകുറ്റപ്പണികൽ നടത്തുന്നതിനാൽ നഗരത്തിലെ പല മേഖലകളിൽ ഡിസംബർ ആറ്, ഏഴ് തീയതികളിൽ ജലവിതരണം മുടങ്ങും. ഡിസംബർ ആറിനു രാവിലെ 10 മുതൽ ഏഴിനു രാവിലെ 10 വരെയാണ് ജലവിതരണം മുടങ്ങുന്നത്.
വെള്ളയന്പലം, ശാസ്തമംഗലം, കവടിയാർ, പൈപ്പിന്മൂട്, ഉൗളൻപാറ, നന്തൻകോട്, ജവഹർനഗർ, ആൽത്തറ, സിഎസ്എം നഗർ പ്രദേശങ്ങൾ, വഴുതക്കാട്, കോട്ടണ്‍ഹിൽ, ഡിപിഐ ജംഗ്ഷന്റെ സമീപപ്രദേശങ്ങൾ, ഇടപ്പഴഞ്ഞി, കെ. അനിരുദ്ധൻ റോഡ്, ജഗതി, തൈക്കാട്, മേട്ടുക്കട, വലിയശാല, പാളയം, സ്റ്റാച്യു, എംജി റോഡ്,
സെക്രട്ടേറിയറ്റ്, പുളിമൂട്, എകെജി സെന്റററിനു സമീപപ്രദേശങ്ങൾ, പിഎംജി, ലോ കോളേജ്, കുന്നുകുഴി, ജനറൽ ഹോസ്പിറ്റൽ, തന്പുരാൻമുക്ക്, വഞ്ചിയൂർ, ഋഷിമംഗലം, ചിറകുളം, പാറ്റൂർ, കുമാരപുരം, അണമുഖം, കണ്ണമ്മൂല, തേക്കുംമൂട്, പൊട്ടക്കുഴി,
മുറിഞ്ഞപാലം, പൂന്തി റോഡ്, നാലുമുക്ക്, ഒരുവാതിൽക്കോട്ട, ആനയറ, കടകംപള്ളി, കരിക്കകം, വെണ്‍പാലവട്ടം, പേട്ട, പാൽക്കുളങ്ങര, പെരുന്താന്നി, ചാക്ക, ഓൾ സെയിന്റ്സ്, ശംഖുമുഖം, വേളി, പൗണ്ട്കടവ്, സൗത്ത് തുന്പ എന്നീ പ്രദേശങ്ങളിൽ ജലവിതരണം തടസപ്പെടുമെന്നു വാട്ടർ അഥോറിറ്റി അധികൃതർ അറിയിച്ചു.