മെ​ഡി​ക്ക​ല്‍ കോ​ള​ജ്: ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന ബ​ന്ധു​വാ​യ രോ​ഗി​ക്ക് എ​ക്‌​സ്‌​റേ എ​ടു​ക്കാ​ന്‍ വൈ​കി​യെ​ന്ന കാ​ര​ണ​ത്താ​ല്‍ പ്ര​കോ​പി​ത​നാ​യ യു​വാ​വ് എ​ക്‌​സ്‌​റേ യൂ​ണി​റ്റ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ല്‍ നി​ന്നു താ​ഴേ​ക്കു ചാ​ടി. പ​രി​ക്കേ​റ്റ യു​വാ​വ് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ആ​റാം വാ​ര്‍​ഡി​ല്‍ ചി​കി​ത്സ​യി​ലാണ്. പ​രാ​തി​യി​ല്ലാ​ത്ത​തി​നാ​ല്‍ പോ​ലീ​സ് ഇ​യാ​ള്‍​ക്കെ​തി​രേ കേ​സെ​ടു​ത്തി​ല്ല.

തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ കഴിഞ്ഞദിവസം പു​ല​ര്‍​ച്ചെ നാ ലോടെയായിരുന്നു സം​ഭ​വം. കൊ​ല്ലം ഒ​റ്റ​പ്ലാ​മൂ​ട് ലീ​ലാ ഭ​വ​നി​ല്‍ ലാ​ലു (43) ആ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ലാ​ലു​വി​ന്‍റെ ബ​ന്ധു​വാ​യ രോ​ഗി സൂ​പ്പ​ര്‍​സ്‌​പെ​ഷാ​ലി​റ്റി ബ്ലോ​ക്കി​ല്‍ ചി​കി​ത്സ​യി​ലു​ണ്ട്. പു​ല​ര്‍​ച്ചെ എ​ക്‌​സ്‌​റേ എ​ടു​ക്കാ​നെ​ത്തി​യ​പ്പോ​ള്‍ നേരം വൈ​കി​യെ​ന്നാ​രോ​പി​ച്ചാ​ണ് ഇ​യാ​ള്‍ പ്ര​കോ​പി​ത​നാ​യ​ത്.

എ​ക്‌​സ്-​റേ എ​ടു​ക്കു​ന്ന​തി​നുവേ​ണ്ടി പ​ഴ​യ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​നു സ​മീ​പ​ത്തെ എ​ക്‌​സ്-​റേ യൂ​ണി​റ്റി​ല്‍ എ​ത്തി​യ ലാ​ലു ഒ​ന്നാം​നി​ല​യി​ല്‍നി​ന്ന് വരാന്തയിലെ ഗ്ലാ​സ് പൊ​ട്ടി​ച്ച​ശേ​ഷം താ​ഴേ​ക്കു ചാ​ടു​ക​യാ​യി​രു​ന്നു. ഏ​ക​ദേ​ശം 15 അ​ടി​യോ​ളം ഉ​യ​ര​ത്തി​ല്‍ നി​ന്നാ​ണ് ലാ​ലു താ​ഴേ​ക്ക് ചാ​ടി​യ​ത്. ശ​രീ​ര​ത്തി​നു ക്ഷ​ത​മേ​റ്റ​തു​കൊ​ണ്ടാ​ണ് യു​വാ​വി​നെ വാ​ര്‍​ഡി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. ര​ണ്ടു​ദി​വ​സ​ത്തി​ന​കം ലാ​ലു​വി​ന് ആ​ശു​പ​ത്രി വി​ടാ​നാ​കു​മെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.