കാ​ട്ടാ​ക്ക​ട : മൂ​ന്നു​ദി​വ​സ​മാ​യി പ്ര​ദേ​ശ​ത്ത് ഭീ​തി പ​ര​ത്തി​യ കൂ​റ്റ​ൻ പെ​രു​മ്പാ​മ്പി​നെ ഒ​ടു​വി​ൽ പി​ടി​കൂ​ടി. 45 കി​ലോ ഭാ​ര​വും 14 അ​ടി​യോ​ളം നീ​ള​മു​ള്ള പെ​രു​മ്പാ​മ്പി​നെ​യാ​ണ് പ​രു​ത്തി​പ്പ​ള്ളി ആ​ർ ആ​ർ ടി ​അം​ഗം റോ​ഷ്‌​നി എ​ത്തി പി​ടി​കൂ​ടി​യ​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി 8.30 ഓ​ടെ കൊ​ക്കോ​ട്ടേ​ല വ​ള്ളി​മം​ഗ​ല​ത്ത് സു​രേ​ന്ദ്രനാ​ഥി​ന്‍റെ വീ​ടി​നു മു​ന്നി​ലേ​ക്ക് ഇ​ഴ​ഞ്ഞു നീ​ങ്ങു​ന്ന പാ​മ്പി​നെ ക​ണ്ടെ​ത്തി​യ​ത്.​

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പ​രു​ത്തി​പ്പ​ള്ളി ഓ​ഫീ​സി​ൽ പെ​രു​മ്പാ​മ്പി​നെ ക​ണ്ട​താ​യി വി​ളി​യെ​ത്തി​യെ​ങ്കി​ലും പി​ന്നീ​ട് കാ​ട്ടി​ലേ​ക്ക് ഇ​ഴ​ഞ്ഞു പോ​യ​താ​യി തി​രി​കെ വി​ളി​ച്ച് അ​റി​യി​ച്ചി​രു​ന്നു.​ ഇ​തി​നു​ശേ​ഷം ചൊ​വ്വാ​ഴ്ച രാ​ത്രി​യോ​ടെ വീ​ണ്ടും പാ​മ്പി​നെ ക​ണ്ട​താ​യി വി​ളി​യെ​ത്തി.

സ്വ​കാ​ര്യ ആ​വ​ശ്യ​ത്തി​നാ​യി പോ​യി വീ​ട്ടി​ലേക്കു മ​ട​ങ്ങു​ക​യാ​യി​രു​ന്ന റോ​ഷ്‌​നി ഉ​ട​ൻ​ത​ന്നെ സ്ഥ​ല​ത്തെ​ത്തി കൂ​റ്റ​ൻ പെ​രു​മ്പാ​മ്പി​നെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു . പി​ടി​കൂ​ടി​യ പാ​മ്പി​നെ വ​നം വ​കു​പ്പ് ആ​സ്ഥാ​ന​ത്തേ​ക്ക് മാ​റ്റി. ഇ​തി​നെ പി​ന്നീ​ട് കാ​ട്ടി​ലേ​ക്ക് തു​റ​ന്നു​വി​ടും.

അ​തേ​സ​മ​യം കൊ​ക്കോ​ട്ടെ​ല പ​രി​സ​ര​ങ്ങ​ളി​ൽ പാ​മ്പു​ക​ളു​ടെ ശ​ല്യം കൂ​ടു​ത​ലാ​ണെ​ന്നും ഇ​നി​യും പെ​രു​മ്പാ​മ്പ് ഉ​ണ്ടെ​ന്നും നാ​ട്ടു​കാ​ർ പ​രാ​തി പ​റ​യു​ന്നു.