ഒപി ടിക്കറ്റിന് ചാര്‍ജ് ഏര്‍പ്പെടുത്താനുള്ള തീരുമാനം: പ്രതിഷേധ ധര്‍ണ നടത്തി
1482789
Thursday, November 28, 2024 6:59 AM IST
മെഡിക്കല്‍കോളജ്: തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ഒപി ടിക്കറ്റിന് 10 രൂപ നിരക്ക് ഏര്‍പ്പെടുത്താനുള്ള നീക്കത്തിനെതിരേ കോണ്‍ഗ്രസ് പ്രതിഷേധ ധര്‍ണ്ണ നടത്തി. തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ദളിത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ്, ഉള്ളൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിലാണ് എച്ച്ഡിഎസിനു മുന്നില്‍ പ്രതിഷേധിച്ചത്.
മുന്‍ എംഎല്‍എ ടി. ശരത്ചന്ദ്ര പ്രസാദ് ഉദ്ഘാടനം ചെയ്തു. ചെന്നിലോട് ബൈജു ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഡിസിസി വൈസ് പ്രസിഡന്റ് കടകംപള്ളി ഹരിദാസ്, ചെറുവയ്ക്കല്‍ അര്ജുനന്, മഹിളാ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ആശ, നീതു മോഹന്‍, മുന്‍ കൗണ്‍സിലര്‍ ജി.എസ്. ശ്രീകുമാര്‍, കട്ടേല സുരേഷ്, ചെറുവയ്ക്കല്‍ സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.