മൃഗചികിത്സക്ക് രാത്രികാല മൊബൈല്‍ ആംബുലന്‍സ്്: മന്ത്രി ജെ. ചിഞ്ചുറാണി
1482788
Thursday, November 28, 2024 6:59 AM IST
വെള്ളറട: ക്ഷീരമേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ ആവുന്നതെല്ലാം ചെയ്യുമെന്നും, രാത്രികാല മൊബൈല്‍ ആംബുലന്‍സ് സംവിധാനം എല്ലാ ബ്ലോക്ക് പഞ്ചായത്തുകളിലും വ്യാപിക്കുമെന്നും മന്ത്രി ജെ. ചിഞ്ചുറാണി.
പാല്‍ക്കുളങ്ങര ക്ഷീരോല്പാദക സഹകരണ സംഘത്തിന്റെ ആതിഥേയത്വത്തില്‍ ഉപാസന ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പെരുങ്കടവിള ബ്ലോക്ക് ക്ഷീരസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ബ്ലോക്ക് പ്രസിഡന്റ് വി. താണുപിള്ള അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ഡി. സുരേഷ്കുമാര്‍ മുഖ്യപ്രഭാഷണം നടത്തി.
സംഗമത്തോടനുബന്ധിച്ചു പ്രസിദ്ധീകരിച്ച ക്ഷീരധ്വനി സുവനീറിന്റെ പ്രകാശനവും മന്ത്രി നിർവഹിച്ചു. ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ ശാലിനി ഗോപിനാഥ്, ഡെപ്യൂട്ടി ഡയറക്ടര്‍ ആര്. സിന്ധു എന്നിവര്‍ ചേർന്നു സുവനീർ ഏറ്റുവാങ്ങി.
കൂടുതല്‍ പാല്സംഭരിച്ച സംഘത്തെ മേഖലാ ക്ഷീരോല്ലാദക യൂണിയന് ചെയര്പേഴ്സന് മണിവിശ്വനാഥ് ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ എസ്. സുരേന്ദ്രന്, എം. രാജ് മോഹന്‍, ആര്. ചെറുപുഷ്പം, പെരുങ്കടവിള പഞ്ചായത്ത് വൈപ്രസിഡന്റ് എസ്. ബിന്ദു, ക്ഷീരകര്‍ഷക ക്ഷേമനിധി ബോഡ് അംഗം കെ. എസ്. മധുസൂദനന് നായര്‍, ഡബ്ല്യൂ ആര്. അജിത്ത് സിംഗ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് ആര്. സിമി,
വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന് ടി. വിനോദ്, ഐ. ആര്. സുനിത, ജെ. ഷൈന്‍കുമാര്‍, ലാല്‍ കൃഷ്ണന്, അമ്പിളി പുത്തൂര്‍, കാനക്കോട് ബാലരാജ്, മഞ്ചുഷ ജയന്, അമ്പലത്തറയില്‍ ഗോപകുമാര്‍, കാക്കണം മധു, കെ.എസ്. ജയചന്ദ്രന്, ധന്യപി നായര്‍, സ്നേഹലത സചിത്ര, വിമല, മിനി പ്രസാദ്, ആനാവൂര്‍ മണികണ്ഠന്, ജയകുമാര്‍, തുടങ്ങിയവര്‍ സംസാരിച്ചു. കന്നുകാലി പ്രദര്‍ശനം, എക്സിബിഷന്, സെമിനാര്‍ സമ്മാനദാനം എന്നിവ സംഘടിപ്പിച്ചു.
പാരമ്പര്യ മുഗചികിത്സ,ആദായകരമായ ക്ഷീരോല്പാദനം എന്നീ വിഷയങ്ങളെക്കുറിച്ച് എസ്. രാജിരാജന്, വി.എ. അനില്‍കുമാര്‍, ഐ.എസ്. സിന്ധു, മേരി സുധ, ഡോ. ദിവ്യ, നിഷാ വത്സലന്‍, എന്നിവര്‍ നേതൃത്വം നല്കി.