നാടന്‍പാട്ടിലെ താരത്തിന് സംസ്കൃതം പ്രഭാഷണത്തില്‍ ഒന്നാം സ്ഥാനം
1482784
Thursday, November 28, 2024 6:59 AM IST
നെയ്യാറ്റിന്‍കര : പള്ളിച്ചല്‍ എസ് ആര് എസ് യുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനി എ. ഗോപികയ്ക്കാണ് യുപി വിഭാഗം സംസ്കൃതം പ്രഭാഷണം മത്സരത്തില്‍ ഒന്നാം സമ്മാനം. സംഗീതാഭിരുചിയുള്ള ഗോപിക കലാമത്സരങ്ങളില്‍ സജീവപങ്കാളിയാണ്.
പിതാവ് അനില്‍കുമാറും മാതാവ് ഉമയും സഹോദരി ദീപികയും ഗോപികയെ പ്രോത്സാഹിപ്പിക്കുന്നു. സ്കൂളില്‍ നിന്നും മികച്ച പിന്തുണ ലഭിക്കുന്നതായും മാതാപിതാക്കള്‍ പറഞ്ഞു. സ്കൂള്‍ തല കലോത്സവങ്ങളിലും സര്ഗോത്സവങ്ങളിലുമൊക്കെ പങ്കെടുത്തിട്ടുള്ള ഗോപിക നിരവധി സമ്മാനങ്ങളും നേടിയിട്ടുണ്ട്.