വാഹനാപടകത്തിൽ മരിച്ച വയോധികയുടെ മൃതദേഹം തിരിച്ചറിഞ്ഞില്ല
1482604
Wednesday, November 27, 2024 10:32 PM IST
മെഡിക്കല്‍കോളജ്: വാഹനാപകടത്തില്‍ മരണപ്പെട്ട വയോധികയുടെ മൃതദേഹം മോര്‍ച്ചറിയില്‍. തിങ്കളാഴ്ച രാവിലെ 11.30ന് പേയാട് ജംഗ്ഷനു സമീപത്തുണ്ടായ വാഹനാപകടത്തിലാണ് ഇവരെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഏകദേശം 70 വയസ് പ്രായമുള്ള വയോധികയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ആശുപത്രിരേഖകളില്‍ ഇല്ല. ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെ ആറുമണിക്കായിരുന്നു മരണം.
ഇവരെക്കുറിച്ച് എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കുന്നവര്‍ വിളപ്പില്‍ശാല സ്റ്റേഷനുമായി ബന്ധപ്പെടണം. ഫോണ്‍: 0471 2289060, 94979 47122.