മാതാപിതാക്കളെ ഉപദ്രവിക്കുന്നത് ചോദ്യം ചെയ്ത സഹോദരിയെ വെട്ടിപ്പരിക്കേൽപ്പിച്ചയാളെ അറസ്റ്റ് ചെയ്തു
1482509
Wednesday, November 27, 2024 6:36 AM IST
പൂവാർ: മാതാപിതാക്കളെ ഉപദ്രവിക്കുന്നത് ചോദ്യചെയ്തതിന് സഹേദരിയെ വെട്ടിപ്പിരിക്കേൽപ്പിച്ചയാളെ പോലീസ് പിടികൂടി. കരുംകുളം പുതിയതുറ കിണറുവിള പുരയിടത്തിൽ വിൻസന്റ്(43) നെയാണ് കാഞ്ഞിരംകുളം പോലീസ് അറസ്റ്റ് ചെയ്തത്.
കഴുത്തിന് വെട്ടേറ്റ സഹോദരി മറിയം ആശുപത്രിയിൽ ചികിൽസതേടി. ഞായറാഴ്ച്ച പുലർച്ചെ 4.30 ഓടെയാണ് സംഭവം മറിയത്തിന്റെ വീടിന് തൊട്ടടുത്തതാണ് സഹോദരൻ വിൻസന്റും മാതാപിതാക്കളും താമസിക്കുന്നത്. സ്ഥിരം മദ്യപാനിയായ വിൻസന്റ് മദ്യപിച്ചെത്തി മാതാപിതാക്കളെ ഉപദ്രവിക്കുന്നത് പതിവാണെന്നും.
കഴിഞ്ഞ ദിവസം ഉപദ്രവിച്ച ശേഷം വ്യദ്ധരായ ഇരുവരെയും വീട്ടിൽ നിന്നും ഇറക്കി വിട്ടെതായും മകൾ പറയുന്നു. തൊട്ടടുത്ത മകളുടെ വീട്ടിൽ അഭയം തേടിയ ഇവരെ അന്വേഷിച്ച് അവിടെയെത്തി ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്തതിനായിരുന്നു മറിയത്തെ കൈയിൽ ഉണ്ടായിരുന്ന വെട്ടുക്കത്തി ഉപയോഗിച്ച് കഴുത്തിൽ പ്രതി വെട്ടിയതെന്ന് പോലീസിന് നൽകിയ പരാതിയിൽ മറിയം പറയുന്നു.
ബഹളം കേട്ട് നാട്ടുക്കാർ ഓടി കൂടിയതോടെ വിൻസന്റ് ഓടി രക്ഷപ്പെട്ടു. കാഞ്ഞിരംകുളം പോലീസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എസ്എച്ച്ഒ മിഥുന്റെ നേതൃത്വത്തിലുള്ള പോലീസ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.