കഴക്കൂട്ടം മേൽപ്പാലത്തിൽ ബൈക്കിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു
1458162
Tuesday, October 1, 2024 10:36 PM IST
കഴക്കൂട്ടം: മേൽപ്പാലത്തിൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു.
പൗഡിക്കോണം പാണൻവിള പുത്തൻ വിള വീട്ടിൽ ഷിബു (27 ) ആണ് മരിച്ചത്.
തിങ്കളാഴ്ച വൈകുന്നേരം ആറിന് മേൽപ്പാലത്തിൽ നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറിൽ ഇടിച്ച് തെന്നി വീഴുകയായിരുന്നു. ഷിബുവിനൊപ്പം സഞ്ചരിച്ചിരുന്ന സുഹൃത്ത് നന്ദനക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. വാട്ടർ അതോറിറ്റിയിലെ കരാർ ജീവനക്കാരനാണ് ഷിബു. അച്ഛൻ : സുരേഷ് ബാബു, അമ്മ : സിന്ധു, സഹോദരങ്ങൾ: അഖിൽ ,ദുർഗ.