കേരള കോണ്‍ഗ്രസിനെ മുന്നണി മര്യാദ പഠിപ്പിക്കേണ്ട: കെ. ആനന്ദകുമാർ
1575333
Sunday, July 13, 2025 7:08 AM IST
തിരുവനന്തപുരം: വന്യജീവി ആക്രമണംമൂലം നിരവധി സാധാരണക്കാരുടെ ജീവൻ നഷ്ടപ്പെട്ടിട്ടും അവരുടെ ജീവിതകാല സന്പാദ്യമായ കാർഷിക വിഭവങ്ങൾ നശിപ്പിക്കപ്പെട്ടിട്ടും നിസംഗത പുലർത്തുന്ന വനംവകുപ്പിന്റെ കഴിവുകേട് മറച്ചുവയ്ക്കാനുള്ള ശ്രമമാണ് കേരളാ കോണ്‍ഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണിക്കെതിരേയുള്ള കുറ്റപ്പെടുത്തലിലൂടെ വനംമന്ത്രി നടത്തുന്നതെന്ന് കേരള കോണ്‍ഗ്രസ്-എം സംസ്ഥാന ജനറൽ സെക്രട്ടറി കെ. ആനന്ദകുമാർ ആരോപിച്ചു.
കേരളത്തിലെ കർഷകരുടേയും മത്സ്യതൊഴിലാളികളുടേയും വിദ്യാർഥികളുടേയും നിരവധി ജീവൽ പ്രശ്നങ്ങൾ പൊതുസമൂഹത്തിൽ കൊണ്ടുവന്നതും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സജീവ നടപടികൾ സാധ്യമാക്കിയതും ജോസ് കെ. മാണിയുടെ ചിട്ടയായ പഠനവും ഇടപെടലും കൊണ്ടു മാത്രമാണ്.
മുന്നണിയോഗത്തിൽ പറയേണ്ടത് അവിടെയും പൊതു സമൂഹത്തിൽ പറയേണ്ടത് അവിടെയും പറയാനും അതനുസരിച്ചു പ്രവർത്തിക്കാനുമുള്ള ഒൗചിത്യവും ആർജവവും കെ.എം. മാണിയുടെ പാരന്പര്യമുള്ള, ജനപക്ഷത്തുനിന്നു പ്രവർത്തിക്കുന്ന കേരള കോണ്‍ഗ്രസിനെ ആരും പഠിപ്പിക്കേണ്ടതില്ലന്നു ആനന്ദകുമാർ ഓർമിപ്പിച്ചു.