തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്തെ കോ​വ​ളം തീ​ര​ത്തി​ന്‍റെ സൗ​ന്ദ​ര്യം ക​ണ്ടാ​ണ് "ച​ന്ദ്ര​ക​ള​ഭം ചാ​ർ​ത്തി​യു​റ​ങ്ങും തീ​രം, ഇ​ന്ദ്ര​ധ​നു​സി​ൻ തൂ​വൽ പൊഴി​യും തീ​രം’ എ​ന്ന ഗാ​നം വ​യ​ലാ​ർ ര​ചി​ച്ച​തെന്നു ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ എം​എ​ൽ​എ. കൊ​ട്ടാ​രം വി​ൽ​ക്കാ​നു​ണ്ട് എ​ന്ന ചി​ത്ര​ത്തി​ലെ "ച​ന്ദ്ര​ക​ള​ഭം..’ എ​ന്ന ഗാ​ന​ത്തി​ന്‍റെ 50-ാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​യ​ലാ​ർ രാ​മ​വ​ർ​മ സാം​സ് കാ​രി​ക​വേ​ദി സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെയ്യുകയാ യിരുന്നു കടകംപള്ളി.

വ​യ​ലാ​ർ രാ​മ​വ​ർ​മ മ​ഹി​ളാ​വേ​ദി​യു​ടെ ഒ​ന്നാം വാ​ർ​ഷി​ക​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ക​ട​കം​പ​ള്ളി നി​ർ​വ​ഹി​ച്ചു. ന​ന്ദാ​വ​നം പ്ര​ഫ.​ എ​ൻ.​ കൃ​ഷ്ണ​പി​ള്ള ഹാ​ളി​ലാ​യി​രു​ന്നു പ​രി​പാ​ടി. ഒ​രു സു​ഹൃ​ദ് സം​ഗ​മ​ത്തി​ലാ​ണു വ​യ​ലാ​ർ ഈ ​ഗാ​നം ര​ചി​ക്കു​ന്ന​ത്. കോ​വ​ള​ത്തി​ന്‍റെ പ്ര​കൃ​തി സൗ​ന്ദ​ര്യ​ത്തെ​ക്കു​റി​ച്ചു ക​വി​ത എ​ഴു​താ​ൻ സു​ഹൃ​ത്തു​ക്ക​ൾ പ​റ​ഞ്ഞ​പ്പോ​ഴാ​ണ് വ​യ​ലാ​ർ ഈ ​ഗാ​നം കു​റി​ക്കു​ന്ന​ത്. ഒ​എ​ൻ​വി​യാ​ണ് വ​യ​ലാ​ർ പ​റ​ഞ്ഞ വ​രി​ക​ൾ എ​ഴു​തി എ​ടു​ത്ത​തെ​ന്നും ക​ട​കം​പ​ള്ളി പ​റ​ഞ്ഞു.

ഈ ​മ​നോ​ഹ​ര​തീ​ര​ത്ത് ത​രു​മോ ഇ​നി​യൊ​രു ജന്മം ​കൂ​ടി.. എന്നു വ​യ​ലാ​ർ പാ​ടി​യ​ത് തി​രു​വ​ന​ന്ത​പു​ര​ത്തെ കോ​വ​ള​ത്തി​ന്‍റെ സൗ​ന്ദ​ര്യ​ത്തി​ൽ ആ​കൃ​ഷ്ട​നാ​യി​ട്ടാ​ണ്. പ്ര​ണ​യ​വും വി​ര​ഹ​വും ശാ​ന്ത​ത​യും ഇ​ഴ​ചേ​രു​ന്ന ഈ ​ഗാ​ന​ത്തി​നു വ​യ​ലാ​റി​നെ​പ്പോ​ലെ മ​ര​ണ​മി​ല്ല. ത​ല​മു​റ​ക​ളെ സ്വാ​ധീ​നി​ച്ച ഗാ​ന​ങ്ങ​ളു​ടെ സ്ര​ഷ്ടാ​വാ​ണ് വ​യ​ലാ​ർ എ​ന്നും ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ ചൂ​ണ്ടി​ക്കാ​ട്ടി.

ച​ട​ങ്ങി​ൽ വ​യ​ലാ​ർ രാ​മ​വ​ർ​മ മ​ഹി​ളാ​വേ​ദി അ​ധ്യ​ക്ഷ സ​തി ത​ന്പി അ​ധ്യ​ക്ഷ​ത​ വ​ഹി​ച്ചു. ച​ല​ച്ചി​ത്ര​ന​ടി വി​നോ​ദി​നി മു​ഖ്യാ​തി​ഥി​യാ​യി​ ചടങ്ങിൽ പങ്കെടു ത്തു. വ​യ​ലാ​ർ രാ​മ​വ​ർ​മ സാം​സ്കാ​രി​ക വേ​ദി സെ​ക്ര​ട്ട​റി മ​ണ​ക്കാ​ട് രാ​മ​ച​ന്ദ്ര​ൻ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

മു​ൻ മേ​യ​ർ അ​ഡ്വ. കെ.​ച​ന്ദ്രി​ക വ​യ​ലാ​ർ രാ​മ​വ​ർ​മ​യെ അ​നു​സ്മ​രി​ച്ച് പ്ര​സം​ഗി​ച്ചു. വ​യ​ലാ​ർ രാ​മ​വ​ർ​മ സാം​സ്കാ​രി​ക വേ​ദി ക​ണ്‍​വീ​ന​ർ ജി. ​വി​ജ​യ​കു​മാ​ർ, മു​ക്കം​പാ​ല​മൂ​ട് രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ച​ട​ങ്ങി​ൽ സം​ഗീ​ത- നൃ​ത്ത രം​ഗ​ത്തെ മി​ക​ച്ച ക​ലാ​കാ​രി​ക​ളെ ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ ആ​ദ​രി​ച്ചു.
ച​ട​ങ്ങി​നു മ​ഹി​ളാ​വേ​ദി സെ​ക്ര​ട്ട​റി മി​നി ദീ​പ​ക് സ്വാ​ഗ​തം പ​റ​ഞ്ഞു. സാം​സ്കാ​രി​ക വേ​ദി ട്ര​ഷ​റ​ർ ഗോ​പ​ൻ ശാ​സ്ത​മം​ഗ​ലം ന​ന്ദി പ​റ​ഞ്ഞു. വ​യ​ലാ​ർ ഗാ​നാ​ർ​ച്ച​ന​യും നൃ​ത്താ​വി​ഷ്് കാ​ര​വും ന​ട​ന്നു.

ദേ​വി ക​ന്യാ​കു​മാ​രി​സിനിമാ ഗാ​ന​ങ്ങ​ളു​ടെ ക​ഥ​യു​മാ​യി നാ​യി​ക വി​നോ​ദി​നി

തി​രു​വ​ന​ന്ത​പു​രം: ദേ​വി ക​ന്യാ​കു​മാ​രി എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ന​ട​ക്കു​ന്ന സ​മ​യം സം​വി​ധാ​യ​ക​ൻ പി.​ സു​ബ്ര​ഹ്മ​ണ്യ​മാ​ണ് സെ​റ്റി​ൽ. വ​യ​ലാ​ർ വ​രു​ന്നു​ണ്ട് എ​ന്ന കാ​ര്യം അ​റി​യി​ക്കു​ന്ന​ത് വ​യ​ലാ​റി​നു മു​ന്നി​ൽ സി​നി​മ​യി​ലെ രം​ഗം വി​നോ​ദി​നി അ​വ​ത​രി​പ്പി​ക്ക​ണമെന്നു സം​വി​ധാ​യ​ക​ൻ പ​റ​ഞ്ഞ​ത​നു​സ​രി​ച്ച് ആ​ദ്യം ഒ​രു രം​ഗം അ​വ​ത​രി​പ്പി​ച്ചു പി​ന്നീ​ട് ര​ണ്ട് രം​ഗ​ങ്ങ​ൾ കൂ​ടി അ​വ​ത​രി​പ്പി​ച്ചു.

ഒ​രു​പേ​പ്പ​റി​ൽ വ​യ​ലാ​ർ എ​ന്തൊ​ക്കെ​യോ എ​ഴു​ന്ന​തു ക​ണ്ടു. ഞാ​ൻ അ​ഭി​ന​യി​ച്ച മൂ​ന്നു ഗാ​ന രം​ഗ​ങ്ങ​ളി​ലെ ഗാ​ന​ങ്ങ​ളാ​ണ് വ​യ​ലാ​ർ എ​ഴു​തി​യ​ത​തെ​ന്നു പി​ന്നീ​ടാ​ണ് അ​റി​ഞ്ഞ​ത്, വ​ള​രെ ഹി​റ്റാ​യ "ക​ണ്ണാ, ആ​ലി​ല ക​ണ്ണാ...' പി​ന്നെ "ശു​ചീ​ന്ദ്ര​നാ​ഥാ...', "നീ​ലാം​ബു​ജാ​ക്ഷി മാ​രെ....’ എ​ന്നീ ഗാ​ന​ങ്ങ​ളാണ് എ​ന്‍റെ അ​ഭി​ന​യം ക​ണ്ട​ശേ​ഷം വ​യ​ലാ​ർ എ​ഴു​തി​യ​തെന്ന്. ദേ​വി ക​ന്യാ​കു​മാ​രി എ​ന്ന സി​നി​മ​യി​ൽ ദേ​വി​യാ​യി വ​ന്ന വി​നോ​ദി​നി​യു​ടെ വാ​ക്കു​ക​ൾ ആ​ണി​ത്.

ച​ന്ദ്ര​ക​ള​ഭം ചാ​ർ​ത്തി ഉ​റ​ങ്ങും തീ​രം... എ​ന്ന ഗാ​ന​ത്തി​ന്‍റെ 50-ാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ൽ മു​ഖ്യാ​തി​ഥി​യാ​യിഎ​ത്തി​യ​താ​ണ് വി​നോ​ദി​നി. വ​യ​ലാ​ർ സാം​സ്കാ​രി​ക വേ​ ദി​യു​ടെ ആദ​രവ് ക​ട​കംപ​ള്ളിയി ൽനിന്നു ഏ​റ്റു​വാ​ങ്ങി​യ​ശേ​ഷം വ​യ​ലാ​റു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ചയു ടെ ഓർമയും പങ്കുവച്ചു.