വാട്ടർ അഥോറിറ്റി പെൻഷൻ കുടിശിക വിതരണം ചെയ്യാൻ നടപടിവേണം: സി. ദിവാകാരൻ
1575141
Saturday, July 12, 2025 6:49 AM IST
നെടുമങ്ങാട്: കേരള വാട്ടർ അഥോറിറ്റി പെൻഷനേഴ്സ് അസോസിയേഷന്റെ 28-ാം ജില്ലാ സമ്മേളനം മുൻ ഭക്ഷ്യ സിവിൽ സപ്ലെയിസ് മന്ത്രി സി. ദിവാകരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജി. ശശിയുടെ അധ്യക്ഷത വഹിച്ചു. കേരള വാട്ടർ അഥോറിറ്റിയിലെ പെൻഷൻകാരുടെ പെൻഷൻ കുടിശിക മുടങ്ങിയത് അടിയന്തരമായി നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാന ജനറൽ സെക്രട്ടറി പി. കൃഷ്ണൻകുട്ടി നായർ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി എൻ. ജയകുമാർ,സംസ്ഥാന കൌൺസിൽ അംഗം കേശവദാസപുരം വിജയൻ, ജില്ലാ സെക്രട്ടറി അരുവിക്കര വിജയൻ നായർ, വെള്ളനാട് വിജയൻ , കെ. വിജയ കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
സമ്മേളനം 20 അംഗ ജില്ലാ കൗൺസിലിനെ തെരഞ്ഞെടുത്തു. ഭാരവാഹികളായി ജില്ലാ പ്രസിഡന്റായി ജി. ശശിയെയും വൈസ് പ്രസിഡന്റായി വെള്ളനാട് വിജയനേയും, സെക്രട്ടറിയായി അരുവിക്കര വിജയൻ നായരേയും ജോയിന്റ് സെക്രട്ടറിയായി കേശവദാസപുരം വിജയനെയും ട്രഷറർ ആയി കെ. വിജയകുമാറിനെയും തെരഞ്ഞെടുത്തു.