യു. വിക്രമൻ അന്തരിച്ചു
1337337
Friday, September 22, 2023 12:39 AM IST
തിരുവനന്തപുരം: മുതിർന്ന പത്രപ്രവർത്തകനും സിപിഐ നേതാവുമായ യു.വിക്രമൻ(66) അന്തരിച്ചു. ജനയുഗം കോ- ഓര്‍ഡിനേറ്റിംഗ് എഡിറ്റർ, നവയുഗം പത്രാധിപസമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.
മൃതദേഹം വലിയവിള മൈത്രി നഗറിലെ വീട്ടിലും സിപിഐ സംസ്ഥാന കൗണ്‍സില്‍ ഓഫിസിലും പ്രസ് ക്ലബിലും പൊതുദർശനത്തിനു വച്ചതിനുശേഷം തൈക്കാട് ശാന്തികവാടത്തിൽ സംസ്കരിച്ചു. ഇന്ത്യന്‍ ജേണലിസ്റ്റ് യൂണിയന് (ഐജെയു) ദേശീയ സെക്രട്ടറി, കെജെയു മുന്‍ സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. സിപിഐ നേതാവ് സി. ഉണ്ണിരാജയുടെ മകനാണ്. സീതാ വിക്രമൻ ആണ് ഭാര്യ. മകന്: സന്ദീപ് വിക്രമൻ. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി.രാജ, ദേശീയ സെക്രട്ടേറിയറ്റംഗം ബിനോയ് വിശ്വം, സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് തുടങ്ങിയവര്‍ അനുശോചിച്ചു.