തിരുവനന്തപുരം: എൻസിപി സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാന, ജില്ലാ, ബ്ലോക്ക്, മണ്ഡലം തലത്തിൽ പാർട്ടി പതാക ഉയർത്തിയും മധുരം പങ്കു വച്ചും പ്രവർത്തകർ ആഘോഷപരിപാടികൾ സംഘടിപ്പിച്ചു. തിരുവനന്തപുരത്തു ജില്ലാ പ്രസിഡന്റ് ആട്ടുകാൽ അജി പതാകഉയർത്തി.
സംസ്ഥാന സെക്രട്ടറിയും ദേശീയ സമിതി അംഗവുമായ ആർ. സതീഷ് കുമാർ, സംസ്ഥാന സെക്രട്ടറിമാരായ ഇടക്കുന്നിൽ മുരളി, ബിന്ദു രവീന്ദ്രൻ, സംസ്ഥാന നിർവഹകസമിതി അംഗം ആർ.എസ്. സുനിൽകുമാർ, സേവാദൾ സംസ്ഥാന കോർഡിനേറ്റർ ജി. കെ മുരളി, ജില്ലാ ഭാരവാഹികളായ ബാബു സുരേഷ്, കരകുളം വസന്ത, അയൂബ്ഖാൻ, കരകുളം രാജ്കുമാർ, കെ. പി. സുന്ദരം, മാത്യു ഏബ്രഹാം, കോവളം അജി, മായ വി.എസ് നായർ,കരമന മുരുകൻ, ജാബിർഖാൻ, ഡേവിഡ്, ഗിരിജ, ജയശ്രീ തുടങ്ങിയവർ പങ്കെടുത്തു.