കാ​വ​ശേ​രി- പ​ത്ത​നാ​പു​രം താ​ത്കാ​ലി​ക ന​ട​പ്പാ​ത മ​ഴ​യി​ൽ ത​ക​ർ​ന്നു
Thursday, June 27, 2024 12:17 AM IST
ആ​ല​ത്തൂ​ർ: വ​ട​ക്കേ​ന​ട- പ​ത്ത​നാ​പു​രം റോ​ഡി​ൽ പ​ത്ത​നാ​പു​രം പ​ഴ​യ​പാ​ലം പൊ​ളി​ച്ച​തി​നു പ​ക​രം ഗാ​യ​ത്രി​പ്പു​ഴ​യി​ൽ നി​ർ​മി​ച്ച താ​ത്കാ​ലി​ക ഇ​രു​ന്പു​ന​ട​പ്പാ​ത ക​ന​ത്ത മ​ഴ​യി​ൽ ത​ക​ർ​ന്നു. ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴോ​ടെ​യാ​ണ് ന​ട​പ്പാ​ത​യു​ടെ ഒ​രു ഭാ​ഗം പു​ഴ​യി​ലെ വെ​ള്ള​ത്തി​ൽ ത​ക​ർ​ന്ന​ത്. പ​ത്ത​നാ​പു​രം പാ​ലം പു​തു​ക്കി​പ​ണി​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് നി​ല​വി​ലു​ള്ള പ​ഴ​യ​പാ​ലം പൊ​ളി​ച്ച​ത്.

കാ​വ​ശേ​രി വ​ട​ക്കേ​ന​ട തോ​ണി​പ്പാ​ടം പാ​ത​യി​ൽ ഗാ​യ​ത്രി​പ്പു​ഴ​യ്ക്ക് കു​റു​കെ​യു​ള്ള അ​ര​നൂ​റ്റാ​ണ്ടോ​ളം പ​ഴ​ക്ക​മു​ള്ള പാ​ല​മാ​ണ് പൊ​ളി​ച്ചു​മാ​റ്റി​യ​ത്. നി​ല​വി​ലു​ള്ള പാ​ല​ത്തി​ന്‍റെ കാ​ല​പ​ഴ​ക്ക​വും വീ​തി​കു​റ​വും പു​ഴ​യി​ൽ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്പോ​ൾ മു​ങ്ങി പോ​കു​ന്ന​തി​നാ​ലു​മാ​ണ് പാ​ലം പു​തു​ക്കി പ​ണി​യാ​ൻ തീ​രു​മാ​നി​ച്ച​ത്. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ​ക്കും ചെ​റു​കി​ട വാ​ഹ​ന ങ്ങ​ൾ​ക്കും യാ​ത്ര​ക്കാ​ർ​ക്കും താ​ത്കാ​ലി​ക ബ​ദ​ൽ യാ​ത്രാ​മാ​ർ​ഗ​ത്തി​നാ​യി സ​മാ​ന്ത​ര പാ​ത നി​ർ​മി​ച്ചി​രു​ന്നു. എ​ന്നാ​ൽ ബ​ദ​ൽ പാ​ത വേ​ന​ൽ മ​ഴ​യി​ൽ ഒ​ലി​ച്ചു പോ​യ​തോ​ടെ​യാ​ണ് ക​രാ​ർ ക​ന്പ​നി താ​ത്കാ​ലി​ക ഇ​രു​ന്പു ന​ട​പ്പാ​ത നി​ർ​മി​ച്ച​ത്.