വടക്കഞ്ചേരി: നെറ്റ് സീറോ കാർബൺ സംബന്ധിച്ച് തദേശ സ്ഥാപന തല കർമ പരിപാടിയുടെ ഭാഗമായി കിഴക്കഞ്ചേരി പഞ്ചായത്ത് ഹാളിൽ നടന്ന ശില്പശാല പഞ്ചായത്ത് പ്രസിഡന്റ് കവിത മാധവൻ ഉദ്ഘാടനം ചെയ്തു.
നവകേരളം കർമപദ്ധതി ജില്ലാ കോ-ഓർഡിനേറ്റർ പി.സൈതലവി ആമുഖപ്രസംഗം നടത്തി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അധ്യക്ഷത വഹിച്ചു.
ഹരിതകേരളമിഷൻ റിസോഴ്സ് പേഴ്സൺ വീരാസാഹിബ് റിപ്പോർട്ട് അവതരിപ്പിച്ചു. അടുത്ത ഒരു വർഷം കൊണ്ട് ചെയ്തു തീർക്കുന്നതും മൂന്ന് മാസം കൊണ്ടും ആറു മാസത്തിനുള്ളിലും ചെയ്യാൻ പോകുന്നതുമായ ആക്ഷൻ പ്ലാൻ പഞ്ചായത്ത് പ്രസിഡന്റ് അവതരിപ്പിച്ചു.
ഡോ.വാസുദേവൻ പിള്ള, കൃഷി ഓഫീസർ മാനസ പ്രദീപ്, ഐസിഡിഎസ് സൂപ്പർവൈസർ ബിനിത എന്നിവർ പ്രസംഗിച്ചു.
പഞ്ചായത്ത് മെംബർമാർ, സാങ്കേതിക സമിതി അംഗങ്ങൾ, കോർ ഗ്രൂപ്പ് അംഗങ്ങൾ,വിദ്യാലയ തലവന്മാർ, ആരോഗ്യ വകുപ്പ് ജീവനക്കാർ, എച്ച്കെഎസ് പ്രസിഡന്റ്, സെക്രട്ടറി, ആശ വർക്കേഴ്സ്, അങ്കണവാടി വർക്കേഴ്സ്, എൻസിസി, എൻഎസ്എസ് വിദ്യാർഥികൾ, വിവിധ മേഖലാ പ്രതിനിധികൾ, പാടശേഖര കമ്മിറ്റി പ്രതിനിധികൾ,ലൈബ്രററി, ക്ലബ് പ്രതിനിധികൾ, വ്യാപാരി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
അസിസ്റ്റന്റ് സെക്രട്ടറി പ്രതീഷ് സ്വാഗതവും രാജി കൃഷ്ണൻകുട്ടി നന്ദിയും പറഞ്ഞു.