അ​സം​പ്ഷ​ൻ സ്കൂ​ളി​ൽ മോ​ക് പാ​ർ​ല​മെ​ന്‍റ് ന​ട​ത്തി
Saturday, June 29, 2024 5:56 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: അ​സം​പ്ഷ​ൻ എ​യു​പി സ്കൂ​ളി​ൽ ല​ഹ​രി​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മോ​ക് പാ​ർ​ല​മെ​ന്‍റ് ന​ട​ത്തി. വി​ദ്യാ​ർ​ഥി​ക​ളി​ൽ​നി​ന്നു മു​ഖ്യ​മ​ന്ത്രി, സ്പീ​ക്ക​ർ, മ​ന്ത്രി​മാ​ർ, പ്ര​തി​പ​ക്ഷ നേ​താ​വ്, എം​എ​ൽ​എ​മാ​ർ, എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്താ​യി​രു​ന്നു പ​രി​പാ​ടി.

അ​ഞ്ചാം ക്ലാ​സി​ലെ ഫൈ​ഹ മു​ഖ്യ​മ​ന്ത്രി​യും ആ​റാം ക്ലാ​സി​ലെ ഹ​യാ​ൻ ഫ​സ​ൽ പ്ര​തി​പ​ക്ഷ നേ​താ​വും ഏ​ഴാം ത​ര​ത്തി​ലെ മു​ബ​ഷി​റ സ്പീ​ക്ക​റും ആ​യി.

വി​വി​ധ വ​കു​പ്പു​ക​ൾ ല​ഹ​രി​ക്കെ​തി​രേ ന​ട​ത്തി​യ പ്ര​വ​ർ​ത്ത​നം സം​ബ​ന്ധി​ച്ച് ചോ​ദ്യോ​ത്ത​ര​വേ​ള ന​ട​ത്തി. എം​എ​ൽ​എ​മാ​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​ന്ത്രി​മാ​ർ ഉ​ത്ത​രം ന​ൽ​കി. ചി​ല ചോ​ദ്യ​ങ്ങ​ൾ​ക്ക് സ്പീ​ക്ക​ർ അ​നു​മ​തി നി​ഷേ​ധി​ച്ചു.

ഇ​തേ​ത്തു​ട​ർ​ന്ന് സ​ഭ​യി​ൽ പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധം ന​ട​ന്നു. ഹെ​ഡ്മാ​സ്റ്റ​ർ സ്റ്റാ​ൻ​ലി ജേ​ക്ക​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്കൂ​ളി​ലെ വി​വി​ധ ക്ല​ബു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​യി​രു​ന്നു മോ​ക് പാ​ർ​ല​മെ​ന്‍റ് സം​ഘാ​ട​നം.