കാറിന്‍റെ സി​എ​ൻ​ജി ഗ്യാ​സ് ടാ​ങ്ക് ലീ​ക്കാ​യ​തു പ​രി​ഭ്രാ​ന്തി പ​ര​ത്തി
Friday, June 28, 2024 6:59 AM IST
ക​ഞ്ചി​ക്കോ​ട്: മാ​രു​തി ഓം​നി കാ​റി​ന്‍റെ സി​എ​ൻ​ജി ഗ്യാ​സ് ടാ​ങ്ക് ട്യൂ​ബ് ലീ​ക്കാ​യ​തു പ​രി​ഭ്രാ​ന്തി പ​ര​ത്തി. ഇ​ന്ന​ലെ രാ​വി​ലെ 8.45 ന് ​കി​ൻ​ഫ്ര​പാ​ർ​ക്കി​നു സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. സി​എ​ൻ​ജി ലീ​ക്കാ​യ​തി​നെ തു​ട​ർ​ന്ന് കി​ൻ​ഫ്ര സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ർ എ​ക്സ്റ്റിൻഗ്വിഷ​ർ ഉ​പ​യോ​ഗി​ച്ച് പ്രാ​ഥ​മി​ക ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി. ക​ഞ്ചി​ക്കോ​ട് അ​ഗ്നി​ര​ക്ഷാസേ​നാം​ഗ​ങ്ങ​ൾ വാ​ൽ​വി​ന്‍റെ ലീ​ക്ക് അ​ട​ക്കു​ക​യും വെ​ള്ളം ന​ന​ച്ച് ഗ്യാ​സ് ടാ​ങ്ക് ത​ണു​പ്പി​ക്കു​ക​യും ചെ​യ്ത് അ​പ​ക​ടാ​വ​സ്ഥ പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കി.

ക​ഞ്ചി​ക്കോ​ട് അ​ഗ്നി​ര​ക്ഷാനി​ല​യം ഗ്രേ​ഡ് അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ എം. ​ര​മേ​ഷ് കു​മാ​ർ, ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യു ഓ​ഫീ​സ​ർ​മാ​രാ​യ പി. ​മ​നോ​ജ്, സി. ​സ​തീ​ഷ്, കെ. ​മ​നോ​ജ്, ഹോം ​ഗാ​ർ​ഡ് നാ​ഗ​ദാ​സ​ൻ എ​ന്നി​വ​ർ അ​പ​ക​ട​സ്ഥ​ല​ത്ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി. സേ​നാം​ഗ​ങ്ങ​ളു​ടെ അ​വ​സ​രോ​ചി​ത​മാ​യ ഇ​ട​പെ​ട​ൽമൂ​ലം വ​ൻ അ​പ​ക​ടം ഒ​ഴി​വാ​ക്കാ​നാ​യി.