ന​വോ​ദ​യ പ്ല​സ് ടു ​പ​രീ​ക്ഷ​ ഫലം: ദേ​ശീ​യ​ത​ല​ത്തി​ൽ ഒ​ന്നാമനായി ​വി​പി​ൻ​ദാ​സ്
Thursday, June 27, 2024 12:17 AM IST
ക​ല്ല​ടി​ക്കോ​ട്: ക​ഴി​ഞ്ഞ സിബിഎ​സ്ഇ ​പ​രീ​ക്ഷ​യി​ൽ ന​വോ​ദ​യ വി​ദ്യാ​ല​യ​ത്തി​ൽ ഹൈ​ദ​രാ​ബാ​ദ് റി​ജി​യണി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ ക​രി​മ്പ സ്വ​ദേ​ശി വി​പി​ൻ​ദാ​സി​നെ വീ​ണ്ടും മ​റ്റൊ​രു ച​രി​ത്ര​നേ​ട്ടം തേ​ടി​യെ​ത്തി. ന​വോ​ദ​യ പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ ദേ​ശീ​യ​ത​ല​ത്തി​ൽ ഒ​ന്നാം സ്ഥാ​നം വി​പി​ൻ​ദാ​സി​ന് ത​ന്നെ.

500 ൽ 496 ​മാ​ർ​ക്ക് നേ​ടി​യാ​ണ് വി​പി​ൻ​ദാ​സ് ഈ ​നേ​ട്ട​ത്തി​ലേ​ക്ക് കാ​ലെ​ടു​ത്തു വെ​ച്ച​ത്.
ക​രി​മ്പ കൈ​കോ​ട്ടി​ൽ ബി​എംഎ​സ് ചു​മ​ട്ടു തൊ​ഴി​ലാ​ളി​യാ​യി​രു​ന്ന കെ.ബി. ശി​വ​ദാ​സി​ന്‍റേയും പ്രി​യ​യു​ടെ​യും ര​ണ്ടാ​മ​ത്തെ മ​ക​നാ​ണ് വി​പി​ൻ​ദാ​സ്. സ​ഹോ​ദ​ര​ൻ വി​ഷ്‌​ണു​ദാ​സ്.​

പാ​ല​ക്കാ​ട്‌ മ​ല​മ്പു​ഴ ജ​വ​ഹ​ർ ന​വോ​ദ​യ വി​ദ്യാ​ല​യ​ത്തി​ലാ​ണ് വി​പി​ൻ​ദാ​സ് ആ​റാം ക്ലാ​സ്‌ മു​ത​ൽ പ​ഠി​ക്കു​ന്ന​ത്.

പ​ത്താംക്ലാ​സിലും സ്കൂ​ളി​ൽ 495 മാ​ർ​ക്ക് നേ​ടി ഒ​ന്നാം റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി​യി​രുന്നു.
ന​വോ​ദ​യ വി​ദ്യാ​ല​യ​ത്തി​ൽ ഹൈ​ദ​രാ​ബാ​ദ് റി​ജി​യനി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ വി​പി​ൻ​ദാ​സി​നെ തേ​ടി​യെ​ത്തി​യ​ത് ആ​ശം​സാ​പ്ര​വാ​ഹ​മാ​യി​രു​ന്നു.

സിഎ പ​ഠി​ക്കാ​ൻ ആ​ഗ്ര​ഹി​ച്ച വി​പി​ൻ​ദാ​സി​നെ തു​ട​ർ​ന്നു​ള്ള പ​ഠ​നം സൈ​ലം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് സൗ​ജ​ന്യ​മാ​യി ഏ​റ്റെ​ടു​ത്തി​രു​ന്നു.

ഒ​രു കാ​ൽ ന​ഷ്ട​പ്പെ​ട്ട് കി​ട​പ്പി​ലാ​യ അ​ച്ഛ​ന്‍റെ മെ​ഡി​ക്ക​ൽ ആ​വ​ശ്യ​ത്തി​നു ഒ​രു ല​ക്ഷം രൂ​പ ന​ൽ​കി​യി​രുന്നു.

ഷീ​റ്റ് മേ​ഞ്ഞ പു​ര​യി​ൽ ക​ഴി​യു​ന്ന ഇ​വ​ർ​കു​ള്ള വീ​ടി​ന്‍റെ നി​ർ​മാ​ണം സേ​വാ​ഭാ​ര​തി​യും ചി​റ്റി​ല​പ​ള്ളി ഫൗ​ണ്ടേ​ഷ​നും ഏ​റ്റെ​ടു​ത്തി​ട്ടി​ട്ടു​ണ്ട്.

ഹൈ​ദ​രാ​ബാ​ദ് റി​ജി​യണി ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ​പ്പോ​ൾ ത​ന്നെ ഇ​ന്ത്യ​യി​ൽ ഒ​ന്നാം സ്ഥാ​നം കാ​ത്തി​രി​ന്നി​രു​ന്നു വി​പി​ൻ​ദാ​സും കു​ടും​ബ​വും ഇ​പ്പോ​ൾ അ​ത് സാ​ധ്യ​മാ​യ സ​ന്തോ​ഷ​ത്തി​ലാ​ണ് വി​പി​ൻ​ദാ​സും കു​ടും​ബ​വും.