തത്ത​മം​ഗ​ലം ബ​സ് സ്റ്റാ​ൻ​ഡ് കോ​മ്പൗ​ണ്ടി​ൽ ഗ​ർ​ത്ത​ം; യാ​ത്ര​ക്കാ​ർ ഭീ​തി​യി​ൽ
Wednesday, June 26, 2024 12:56 AM IST
ത​ത്ത​മം​ഗ​ലം: ടൗ​ൺ ബ​സ് സ്റ്റാ​ൻ​ഡ് കോ​മ്പൗ​ണ്ടി​ൽ ടൈ​ൽ​സ് ഇ​ള​കി​യും ഗ​ർ​ത്ത​ങ്ങ​ൾ ഉ​ണ്ടാ​യും ശോ​ച​നീ​യാ​വ​സ്ഥ​യി​ൽ. കോ​ടി​ക​ൾ ചെ​ല​വ​ഴി​ച്ച് കെ​ട്ടി​ട സ​മു​ച്ചയം നി​ർ​മി​ക്കാ​ൻ ചി​റ്റൂ​ർ - ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ കാ​ണി​ച്ച ഉ​ത്സാ​ഹം ബ​സ് സ്റ്റാ​ൻ​ഡ് പ​രി​പാ​ലി​ക്കാ​ൻ കാണിക്കു ന്നില്ല. സ​ർ​ക്കാ​ർ- സ്വ​കാ​ര്യ ബ​സു​ക​ൾ ഇ​പ്പോ​ൾ സ്റ്റാ​ൻ​ഡി​ൽ പ്ര​വേ​ശി​ക്കു​ന്നു​ണ്ട്.

ബ​സു​ക​ളി​ൽ ക​യ​റാ​നും തി​രി​ച്ചു​പോ​കാ​നും ബൈ​ക്ക്, ഓ​ട്ടോ എ​ന്നി​വ​യ്ക്ക് സ്റ്റാ​ൻ​ഡി​ലേ​ക്ക് ക​യ​റാ​നാ​കാ​ത്ത അ​വ​സ്ഥ​യാ​ണ്. ബ​സ് സ്റ്റാ​ൻ​ഡ് കെ​ട്ടി​ട​ത്തി​ന്‍റെ മേ​ൽ​ഭാ​ഗ​ത്തു​നിന്നും ജ​ലം ചോ​രു​ന്ന​ത് കാ​ര​ണം സ്റ്റാ​ൻ​ഡി​ന​ക​ത്ത് നി​ൽ​ക്കാ​ൻ പോ​ലും ക​ഴി​യാ​ത്ത അ​വ​സ്ഥ​യാണ്.

ത​റ​യി​ൽ പാ​യ​ൽ ഉ​ണ്ടാ​യ​ത് മൂ​ല​മു​ള്ള വ​ഴു​ക്ക​ൽ ഭ​യ​ന്ന് മ​ധ്യ​ഭാ​ഗ​ത്ത് കൂ​ടി ആ​രും സ്റ്റാ​ൻ​ഡി​ൽ ക​യ​റാ​റു​മി​ല്ല. കൊ​തു​കു​ശ​ല്യ​വും രൂ​ക്ഷ​മാ​ണ്. വേ​ന​ൽ സ​മ​യ​ത്ത് റോ​ഡി​ൽ ബ​സ് കാ​ത്ത് നി​ന്ന​വ​ർ കാ​ല​വ​ർ​ഷം ആ​രം​ഭി​ച്ച​തോ​ടെ​യാ​ണ് സ്റ്റാ​ൻ​ഡി​ൽ ക​യ​റാ​ൻ തു​ട​ങ്ങി​യ​ത്. ന​ഗ​ര​സ​ഭ യു​ഡി​എ​ഫ് ഭ​ര​ണ​കാ​ല​ത്താ​ണ് കോ​ടി​ക​ൾ ചെ​ല​വ​ഴി​ച്ച് ബ​സ് സ്റ്റാ​ൻ​ഡ് നി​ർ​മി​ച്ച​ത്.

നി​ല​വി​ലെ ന​ഗ​ര​സ​ഭ ഭ​ര​ണ​സ​മി​തി വി​ഷ​യ​ത്തി​ൽ ഇ​ട​പ്പെ​ടു​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പ​വും നി​ല​വി​ലു​ണ്ട്.