കു​ലു​ക്ക​ല്ലൂ​ർ-മേ​ലാ​റ്റൂ​ർ ക്രോ​സിം​ഗ് സ്റ്റേ​ഷ​ൻ: സ​ർ​വേ ന​ട​ത്തി
Wednesday, June 26, 2024 12:56 AM IST
ഷൊർ​ണൂ​ർ:​ കു​ലു​ക്ക​ല്ലൂ​ർ - മേ​ലാ​റ്റൂ​ർ ക്രോ​സിം​ഗ് സ്റ്റേ​ഷ​നു​ക​ളു​ടെ നി​ർ​മാണ ന​ട​പ​ടി​ക​ളു​ടെ മു​ന്നോ​ടി​യാ​യു​ള്ള സ​ർ​വേ ന​ട​പ​ടി​ക​ൾ തു​ട​ങ്ങി.

പാ​ല​ക്കാ​ട് ഡി​വി​ഷ​നി​ലെ എൻജിനീ​യ​റിം​ഗ്, ഇ​ല​ക്ട്രി​ക്ക​ൽ, സി​ഗ്ന​ലിം​ഗ്, ഓ​പ്പ​റേ​റ്റിം​ഗ്, കൊ​മേഴ്സ്യ​ൽ വി​ഭാ​ഗ​ങ്ങ​ളു​ടെ മേ​ധാ​വി​ക​ളും അ​ഡീ​ഷ​ണ​ൽ ഡി​വി​ഷ​ണ​ൽ മാ​നേ​ജ​ർ എ​ന്നി​വ​രു​ൾ​പ്പെ​ടു​ന്ന ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ സം​ഘം കു​ലു​ക്ക​ല്ലൂ​ർ, മേ​ലാ​റ്റൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തി.

അ​നു​വാ​ദം കി​ട്ടി​യ പു​തി​യ കു​ലു​ക്ക​ല്ലൂ​ർ-മേ​ലാ​റ്റൂ​ർ ക്രോ​സിം​ഗ് സ്റ്റേ​ഷ​നു​ക​ളു​ടെ പ​ണി പൂ​ർ​ത്തി​യാ​യാ​ൽ പാ​ത​യി​ൽ മൊ​ത്തം 4 ക്രോ​സിം​ഗ് സ്റ്റേ​ഷ​നു​ക​ൾ ആ​കും.

14 കി.​മീ ദൈ​ർ​ഘ്യ​മു​ള്ള ഷൊ​ർണൂ​ർ-​കു​ലു​ക്ക​ല്ലൂ​ർ ബ്ളോ​ക്ക് സെ​ക്ഷ​ൻ, 14 കിലോമീറ്റർ ദൈ​ർ​ഘ്യ​മു​ള്ള കു​ലു​ക്ക​ല്ലൂ​ർ-​അ​ങ്ങാ​ടി​പ്പു​റം ബ്ളോ​ക്ക് സെ​ക്ഷ​ൻ, 13 കിലോമീറ്റർ ദൈ​ർ​ഘ്യ​മു​ള്ള അ​ങ്ങാ​ടി​പ്പു​റം-​ മേ​ലാ​റ്റൂ​ർ ബ്ളോ​ക്ക് സെ​ക്ഷ​ൻ, 14 കി.​മീ ദൈ​ർ​ഘ്യ​മു​ള്ളമേ​ലാ​റ്റൂ​ർ-​വാ​ണി​യ​മ്പ​ലം ബ്ളോ​ക്ക് സെ​ക്ഷ​ൻ, 11 കി.​മീ ദൈ​ർ​ഘ്യ​മു​ള്ള വാ​ണി​യ​മ്പ​ലം-​നി​ല​മ്പൂ​ർ ബ്ളോ​ക്ക് സെ​ക്ഷ​ൻ എ​ന്നി​ങ്ങ​നെ ബ്ളോ​ക്ക് സെ​ക്ഷ​നു​ക​ളു​ടെ എ​ണ്ണം 5 ആ​കും.

ഇ​തോ​ടെ പാ​ത​യി​ൽ ര​ണ്ട് ദി​ശ​യി​ലേ​ക്കും കൂ​ടി ഒ​രേ സ​മ​യം 5 അ​ല്ലെ​ങ്കി​ൽ 6 വ​ണ്ടി​ക​ൾ ഓ​ടി​ക്കാ​ൻ സാ​ധി​ക്കും. പാ​ത​യി​ലെ ട്രെ​യി​ൻ ഗ​താ​ഗ​ത ത​ട​സങ്ങ​ൾ ഒ​രു പ​രി​ധി വ​രെ ഒ​ഴി​വാ​ക്കാ​നും, ഭാ​വി​യി​ൽ കൂ​ടു​ത​ൽ ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്കാ​നും, നി​ല​വി​ലു​ള്ള സ​ർ​വീ​സു​ക​ളു​ടെ സ​മ​യ​ക്ര​മം പു​ന​ക്ര​മീ​ക​രി​ക്കാ​നും പു​തി​യ ക്രോ​സിം​ഗ് സ്റ്റേ​ഷ​നു​ക​ള്‍ ഉ​പ​ക​രി​ക്കും.​

ഷൊ​ർ​ണൂ​രി​ൽ നി​ന്നും കൂ​ടു​ത​ൽ ക​ണ​ക്ഷ​നു​ക​ൾ ല​ഭി​ക്കു​ന്ന രീ​തി​യി​ൽ ആ​യി​രി​ക്കു​ം ഇത്.