പൂർണഗർഭിണിയെ അതിവേഗം ആശുപത്രിയിലെത്തിച്ച് എമർജൻസി ടീം
Friday, June 28, 2024 6:59 AM IST
കോ​യ​മ്പ​ത്തൂ​ർ: പ്ര​സ​വ​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട യു​വ​തി​യെ അ​തി​വേ​ഗം ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് എ​എ​മ​ർ​ജ​ൻ​സി മെ​ഡി​ക്ക​ൽ ടീം. ​മ​ത്തം​പാ​ള​യം അം​ബേ​ദ്ക​ർ ന​ഗ​റി​ലെ 23 കാ​രി​ക്കാ​ണ് പ്ര​സ​വ​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​ത്. വൈ​കു​ന്നേ​രം 6.27 നാ​ണ് എ​മ​ർ​ജ​ൻ​സി കോ​ൾ ടീ​മി​ന് ല​ഭി​ച്ച​ത്. 6.35 ആ​യ​പ്പോ​ഴേ​ക്കും എ​മ​ർ​ജ​ൻ​സി മെ​ഡി​ക്ക​ൽ ടെ​ക്‌​നീ​ഷ്യ​ൻ ബാ​ല​മു​രു​ക​നും പൈ​ല​റ്റ് അ​രു​ണും അ​ട​ങ്ങു​ന്ന സം​ഘം ഗ​ർ​ഭി​ണി​യെ വീ​ട്ടി​ലെ​ത്തി മേ​ട്ടു​പ്പാ​ള​യം സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി.

കോ​രി​ച്ചൊ​രി​യു​ന്ന മ​ഴ​യും ആ ​സ​മ​യ​ത്തു​ണ്ടാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ യു​വ​തി ആം​ബു​ല​ൻ​സി​ൽ ആ​ൺ​കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി. അ​മ്മ​യെ​യും കു​ഞ്ഞി​നെ​യും മേ​ട്ടു​പ്പാ​ള​യം ജി​എ​ച്ച് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു.