ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധി​ച്ചു
Friday, June 28, 2024 11:44 PM IST
ആ​ല​പ്പു​ഴ: സം​വ​ര​ണേ​ത​ര വി​ഭാ​ഗ​ങ്ങ​ളി​ലെ സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ ക്കം നി​ല്‍​ക്കു​ന്ന​വ​ര്‍​ക്കാ​യി ഏ​ര്‍​പ്പെ​ടു​ത്തി​യ ഇ​ഡ​ബ്ല്യു​എ​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ മാ​ന​ദ​ണ്ഡ​ങ്ങ​ളി​ല്‍ ഭേ​ദ​ഗ​തി ചെ​യ്യ​ണ​മെ​ന്നും ഇ​ക്കാ​ര്യ​ത്തി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ഇ​ട​പെ​ട​ല്‍ ഉ​ണ്ടാ​ക​ണ​മെ​ന്നും ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് ത​ത്തം​പ​ള്ളി സെ​ന്‍റ് മൈ​ക്കി​ള്‍​സ് യൂ​ണി​റ്റ് പൊ​തു​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

വി​കാ​രി റ​വ. ഡോ. ​ജോ​സ​ഫ് പു​തു​പ്പ​റ​മ്പി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ല​പ്പു​ഴ ഫൊ​റോ​ന ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​യ​ല്‍ പു​ന്ന​ശേ​രി, യൂ​ണി​റ്റ് ഡ​യ​റ​ക്ട​ര്‍ ഫാ.​ ജോ​ണി​ക്കു​ട്ടി ത​റ​ക്കു​ന്നേ​ല്‍, ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് ടോ​മി ക​ട​വി​ല്‍, യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ബി​നു സ്‌​ക​റി​യ, സെ​ക്ര​ട്ട​റി കെ.​ടി. തോ​മ​സ്, ട്ര​ഷ​റ​ര്‍ ടോ​മി പൂ​ണി​യി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.