ക​ന​ത്ത മ​ഴ​യി​ൽ വീ​ട്ടു​മു​റ്റ​ത്തെ കി​ണ​ർ ഇ​ടി​ഞ്ഞു താ​ഴ്ന്നു
Saturday, June 29, 2024 12:33 AM IST
അ​ഗ​ളി: വീ​ട്ടു​മു​റ്റ​ത്തെ കി​ണ​ർ ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് ഇ​ടി​ഞ്ഞു താ​ഴ്ന്നു. മു​ക്കാ​ലി കൊ​ട്ടി​യാ​ർ കു​ന്നി​ൽ ആ​യി​ഷ​യു​ടെ വീ​ട്ടു​മു​റ്റ​ത്തെ കി​ണ​റാ​ണ് വ്യാ​ഴാ​ഴ്ച രാ​ത്രി 11 ന് ഇ​ടി​ഞ്ഞു​താ​ഴ്ന്ന​ത്. 34 റി​ംഗുക​ൾ ഉ​ണ്ടാ​യി​രു​ന്ന കി​ണ​റി​ലെ റി​ംഗുക​ൾ മു​ഴു​വ​ൻ അ​പ്ര​ത്യ​ക്ഷ​മാ​യി. വീ​ടി​ന്‍റെ ഭി​ത്തി​ക്കും വി​ള്ള​ൽ ഏ​റ്റി​ട്ടു​ണ്ട്.

വീ​ട്ടി​ൽ നി​ന്നും കു​ട്ടി​ക​ളെ മാ​റ്റി​പാ​ർ​പ്പി​ച്ചു. ബാ​ങ്ക് വാ​യ്പ എ​ടു​ത്ത് നി​ർ​മിച്ച ആ​യി​ഷ​യു​ടെ വീ​ട് അ​പ​ക​ട ഭീ​ഷ​ണി​യി​ലാ​ണ്. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ ക​ക്കു​പ്പ​ടി​യി​ലും ക​ൽ​ക്ക​ണ്ടി​യി​ലും ധോ​ണിഗുണ്ടി​ലും കി​ണ​റു​ക​ൾ ഇ​ടി​ഞ്ഞു താ​ഴ്ന്ന സം​ഭ​വം ഉ​ണ്ടാ​യി​ട്ടു​ണ്ട്.