വാ​യ​നാ വാ​രാ​ച​ര​ണം സ​മാ​പി​ച്ചു
Saturday, June 29, 2024 5:26 AM IST
കോ​ട​ഞ്ചേ​രി: നെ​ല്ലി​പ്പൊ​യി​ൽ സെ​ന്‍റ് ജോ​ൺ​സ് ഹൈ​സ്കൂ​ളി​ന്‍റെ​യും വി​ജ​യ​വാ​യ​ന​ശാ​ല​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന വാ​യ​നാ വാ​രാ​ച​ര​ണം സ​മാ​പി​ച്ചു. ചേ​ന്ന​മം​ഗ​ലൂ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ധ്യാ​പ​ക​ൻ ഡോ. ​പ്ര​മോ​ദ് സ​മീ​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച വാ​യ​നാ​വാ​രാ​ച​ണ പ​രി​പാ​ടി​ക​ളി​ൽ വാ​യ​ന ദി​ന​ക്വി​സ്, പ്ര​സം​ഗ മ​ത്സ​രം, ഉ​പ​ന്യാ​സ​ര​ച​ന, വാ​യ​ന​ക്കു​റി​പ്പ് എ​ന്നീ മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തി.

വി​ദ്യാ​ർ​ഥി​ക​ൾ വി​ജ​യാ വാ​യ​ന​ശാ​ല സ​ന്ദ​ർ​ശി​ച്ച് ലൈ​ബ്രേ​റി​യ​നു​മാ​യി സം​വ​ദി​ച്ചു. സെ​ന്‍റ് ജോ​ൺ​സ് ഹൈ​സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് ഷി​ല്ലി സെ​ബാ​സ്റ്റ്യ​ൻ, വാ​യ​ന​ശാ​ല സെ​ക്ര​ട്ട​റി വി​ൽ​സ​ൺ ത​റ​പ്പേ​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ജു ഓ​ത്തി​ക്ക​ൽ, അ​ധ്യാ​പ​ക​രാ​യ ഷി​ജി ജോ​സ​ഫ്, മേ​രി ഏ​ബ്ര​ഹാം, ജ​യ്മോ​ൾ തോ​മ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.