വടക്കഞ്ചേരി: ജനവാസ- കാർഷിക ഭൂപ്രദേശങ്ങൾ ഇഎസ്എയിൽ ഉൾപ്പെടുത്തി ജനങ്ങളെ കൂട്ടത്തോടെ കുടിയിറക്കാനുള്ള നീക്കത്തിനെതിരേ വിവിധ മേഖലകളിൽനിന്നും ശക്തമായ പ്രതിഷേധം ഉയരുന്നു.
കിഫയുടെ നേതൃത്വത്തിൽ പരാതികളുടെ ഇ-മെയിൽ കാമ്പയിനുകൾ സജീവമാകുന്നതിനൊപ്പം ബോധവത്കരണ പരിപാടികളിലൂടെ മുഴുവൻ ജനങ്ങളുടെയും പിന്തുണതേടി ജനവിരുദ്ധ നിയമങ്ങൾക്കെതിരേ കൂട്ടായ്മകൾ ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങളും നടന്നുവരികയാണ്.
പാലക്കുഴിയിൽ അഡ്വ. ഷിജിന്റെ നേതൃത്വത്തിൽ കിഫയുടെ ഇ- മെയിൽ കാന്പയിൻ ആരംഭിച്ചു. കിഴക്കഞ്ചേരി പനംകുറ്റിയിൽ കത്തോലിക്ക കോൺഗ്രസ് കർഷകരിൽനിന്നും ശേഖരിച്ച പരാതികൾ യൂണിറ്റ് പ്രസിഡന്റ് ജോൺ ചെറുനിലം, ഫെറോന സെക്രട്ടറി റെനി അറക്കലിനു കൈമാറി.
കിഫ പനംകുറ്റി യൂണിറ്റ് ഭാരവാഹികളായ ഏലിയാസ് മാലിക്കുടി, ജോർജ് ആവലുംതടം, ഷാജൻ ഏലിയാസ്, രാധാകൃഷ്ണൻ കരടിയള, ജോയ് ചെട്ടിയാംകുടി, ബെന്നി വെട്ടിക്കൽ എന്നിവർ പങ്കെടുത്തു. ഇഎസ്എ വിഷയത്തിൽ സംസ്ഥാനസർക്കാർ തുടരുന്ന ജനവഞ്ചനയ്ക്കെതിരെ കോൺഗ്രസ് വടക്കഞ്ചേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാവശേരിയിൽ പ്രതിഷേധപ്രകടനം നടത്തി.
ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. തോലന്നൂർ ശശിധരൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് അഡ്വ. ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു.
ഇല്യാസ് പടിഞ്ഞാറേ കളം, ഉദയകുമാർ കാവശേരി, ഉദയൻ പുതുക്കോട്, ജോസ് കണ്ണമ്പ്ര, കെ. ബി. ശ്രീ പ്രസാദ്, മനോജ് കുമാർ, പി. ബാലൻ ചാത്തൻ മാസ്റ്റർ, വി അയ്യപ്പൻ, റെജി കെ.മാത്യു, ബാബു മാധവൻ, വിജയമോഹൻ, സെയ്തു മുഹമ്മദ്, കൊച്ചു കൃഷ്ണൻ, കരയങ്കാട് ശിവരാമ കൃഷ്ണൻ, എൻ. രവി തുടങ്ങിയവർ പ്രസംഗിച്ചു.