ശ്രീ​കൃ​ഷ്ണ​പു​രം സെ​ന്‍റ് ഡൊമി​നി​ക്സ് ചാ​മ്പ്യ​ന്മാ​ർ
Sunday, September 29, 2024 1:43 AM IST
ശ്രീ​കൃ​ഷ്ണ​പു​രം: മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന ജി​ല്ലാ സ​ഹോ​ദ​യ സ്കൂ​ൾ ക​ലോ​ത്സ​വം ക​ലാ​രം​ഗ് 2024 ന് ​തി​ര​ശീ​ല വീ​ണു. കാ​ണി​ക​ളെ ചി​രി​പ്പി​ച്ചും, ചി​ന്തി​പ്പി​ച്ചും, ആ​വേ​ശ കൊ​ടു​മു​ടി​യി​ലെ​ത്തി​ച്ചും ന​ട​ന്ന ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ട​ത്തി​ൽ 730 പോ​യി​ന്‍റ് നേ​ടി ശ്രീ​കൃ​ഷ്ണ​പു​രം സെ​ന്‍റ് ഡൊ​മി​നി​ക്സ് സ്കൂ​ൾ ഓ​വ​റോ​ൾ ചാ​മ്പ്യ​ന്മാ​രാ​യി. 728 പോ​യി​ന്‍റു​മാ​യി പാ​ല​ക്കാ​ട്‌ സെ​ന്‍റ് റാ​ഫേ​ൽ​സ് സ്കൂ​ൾ ര​ണ്ടാം​സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.

701 പോ​യി​ന്‍റു​മാ​യി പ​ട്ടാ​മ്പി എം​ഇ​എ​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ മൂ​ന്നാം സ്ഥാ​നം നേ​ടി. എ​ൽ​പി വി​ഭാ​ഗ​ത്തി​ൽ 57 പോ​യി​ന്‍റു​മാ​യി ശ്രീ​കൃ​ഷ്ണ​പു​രം സെ​ന്‍റ് ഡൊ​മി​നി​ക് സ്കൂ​ളാ​ണ് ഒ​ന്നാ​മ​ത്. യു​പി വി​ഭാ​ഗ​ത്തി​ൽ 117 പോ​യി​ന്‍റ് നേ​ടി​യ പ​ട്ടാ​മ്പി എം​ഇ​എ​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ ഒ​ന്നാ​മ​തെ​ത്തി. ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ 241 പോ​യി​ന്‍റ് നേ​ടി​യ ശ്രീ​കൃ​ഷ്ണ​പു​രം സെ​ന്‍റ് ഡൊ​മി​നി​ക് സ്കൂ​ൾ ഒ​ന്നാം​സ്ഥാ​നം നേ​ടി​യ​പ്പോ​ൾ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ 217 പോ​യി​ന്‍റു​മാ​യി പാ​ല​ക്കാ​ട്‌ സെ​ന്‍റ് റാ​ഫേ​ൽ​സ് ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.

സെ​ന്‍റ് ഡൊ​മി​നി​ക്സ് സ്കൂ​ൾ, ശ്രീ​കൃ​ഷ്ണ​പു​രം സം​ഗീ​ത ശി​ൽ​പം ക​ല്യാ​ണ മ​ണ്ഡ​പം, ശ്രീ​കൃ​ഷ്ണ​പു​രം ക​മ്യു​ണി​റ്റി ഹാ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ 28 സ്റ്റേ​ജു​ക​ളി​ലാ​യി 140 വി​ദ്യാ​ർ​ഥി​ക​ളാ​ണ് ക​ലോ​ത്സ​വ​ത്തി​ൽ മാ​റ്റു​ര​ച്ച​ത്. ക​ലോ​ത്സ​വ​ത്തി​ന്‍റെ സ​മാ​പ​ന​സ​മ്മേ​ള​ന​ത്തി​ൽ സ​ഹോ​ദ​യ ജി​ല്ല പ്ര​സി​ഡ​ന്‍റ് ഷാ​ജി കെ. ​ത​യ്യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ബോ​ളി​വു​ഡ് സം​ഗീ​ത സം​വി​ധാ​യ​ക​ൻ ജോ​ർ​ജ് ജോ​സ​ഫ് മു​ഖ്യാ​തി​ഥി​യാ​യി. ഫാ. ​ഷെ​ർ​ജോ മ​ലേ​കു​ടി​യി​ൽ, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ജോ​യ്‌​സി, സി​സ്റ്റ​ർ ടെ​സി കാ​ച്ച​പ്പ​ള്ളി, സ​ഹോ​ദ​യ ജി​ല്ലാ സെ​ക്ര​ട്ട​റി ല​ത പ്ര​കാ​ശ്, ട്ര​ഷ​റ​ർ സി.​വി. പ്രേം​ജി​ത്, പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ സ​ജി​നി പ്ര​കാ​ശ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് പി​ന്ന​ണി ഗാ​യ​ക​ൻ ഫൈ​സ​ൽ റാ​സി, സം​ഗീ​ത​സം​വി​ധാ​യ​ക​ൻ ശി​ഖ പ്ര​ഭാ​ക​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് സം​ഗീ​ത വി​രു​ന്നൊ​രു​ക്കി.