ബ്രു​സ​ല്ലോ​സ് കു​ത്തി​വ​യ്പി​നു ജി​ല്ല​യി​ൽ തു​ട​ക്കം
Saturday, September 28, 2024 6:38 AM IST
മ​ല​മ്പു​ഴ: ജ​ന്തു​ക്ക​ളി​ലെ രോ​ഗ​പ്ര​തി​രോ​ധ​ത്തി​നാ​യു​ള്ള ബ്രു​സ​ല്ലോ​സ് കു​ത്തി​വ​യ്പി​നു ജി​ല്ല​യി​ൽ തു​ട​ക്ക​മാ​യി. ആ​ദ്യ​ഘ​ട്ട​ത്തി​ൽ പ​ശു, എ​രു​മ വി​ഭാ​ഗ​ത്തി​ൽ​പെ​ടു​ന്ന 5500 എ​ണ്ണ​ത്തി​നാ​ണ് കു​ത്തി​വ​യ്പ് ന​ട​ത്തു​ന്ന​ത്.

കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ൾ സം​യു​ക്ത​മാ​യാ​ണ് ജ​ന്തു​രോ​ഗ നി​വാ​ര​ണ​ത്തി​നാ​യു​ള്ള കു​ത്തി​വ​യ്പ് ന​ട​ത്തു​ന്ന​ത്. കു​ത്തു​വ​യ്പി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം അ​ക​ത്തേ​ത്ത​റ ക്ഷി​രോ​ത്പാ​ദ​ക സ​ഹ​ക​ര​ണ​സം​ഘം ഹാ​ളി​ൽ ന​ട​ന്നു.

പി​പി​ഇ കി​റ്റ് ധ​രി​ച്ച് സു​ര​ക്ഷാ മു​ൻ​ക​രു​ത​ലോ​ടെ​യാ​ണു കു​ത്തി​വ​യ്പ് ന​ട​ത്തു​ന്ന​ത്. നാ​ലു​മു​ത​ൽ എ​ട്ടു​മാ​സം വ​രെ​യു​ള്ള പ​ശു,എ​രു​മ കു​ട്ടി​ക​ൾ​ക്കാ​ണ് കു​ത്തി​വ​യ്പ് ന​ട​ത്തു​ന്ന​ത്.

കു​ത്തി​വ​യ്പി​ലൂ​ടെ രോ​ഗ​പ്ര​തി​രോ​ധശേ​ഷി ആ​ർ​ജി​ക്കു​ന്ന​തും മ​ര​ണ​നി​ര​ക്കു കു​റ​യു​ന്ന​തും ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്ക് ആ​ശ്വാ​സ​മാ​ണെ​ന്നു കോ- ​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​രാ​ധാ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.
എ​പ്പി​ഡ​മി​യോ​ള​ജി​സ്റ്റ് ഡോ. ​ശ​ര​ണ്യ, വെ​റ്ററി​ന​റി സ​ർ​ജ​ൻ ഡോ. ​അ​ശ്വ​തി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.