റോ​ഡി​ൽ​ വൈക്കോൽ ഉ​ണ​ക്കു​ന്ന​തു ത​ട​യാ​ൻ ന​ട​പ​ടി വേ​ണം
Saturday, September 28, 2024 6:51 AM IST
മു​ത​ല​മ​ട: താ​ലൂ​ക്കി​ൽ കൊ​യ്ത്ത് തു​ട​ങ്ങി​യതോ​ടെ ഗ്രാ​മീ​ണ റോ​ഡു​ക​ളി​ൽ വൈക്കോ​ൽ ഉ​ണ​ക്കാ​നി​ടു​ന്ന​തും വ്യാ​പ​ക​മാ​യി. കാ​ൽ ന​ട ഇ​രു​ച​ക്ര​വാ​ഹ​ന സ​ഞ്ചാ​രി​ക​ൾ​ക്കാ​ണ് വൈക്കോ​ൽ ഉ​ണ​ക്ക് അ​പ​ക​ട​ഭീ​ഷ​ണി​യാ​വു​ന്ന​ത്.

ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളു​ടെ ച​ക്ര​ങ്ങ​ളി​ൽ വൈക്കോ​ൽ ചു​റ്റി നി​യ​ന്ത്ര​ണം വി​ട്ടു​മ​റി​ഞ്ഞ് യാ​ത്ര​ക്കാ​ർ പ​രി​ക്കേ​റ്റ സം​ഭ​വ​ങ്ങ​ൾ നി​ര​വ​ധി ത​വ​ണ ന​ട​ന്നി​ട്ടു​ണ്ട്. കൂ​ടാ​തെ വാ​ഹ​ന​ത്തി​ന്‍റെ ചൂ​ടി​ൽ വൈക്കോ​ൽ തീ​പ്പി​ടിക്കുന്നതും പതിവാണ്.

നി​ര​ത്തി​ൽ വൈക്കോ​ൽ, നെ​ല്ല് എ​ന്നി​വ ഉ​ണ​ക്കു​ന്ന​ത് ശി​ക്ഷാ​ർ​ഹ​മാ​ണെ​ങ്കി​ലും ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ​ക്ക് എ​തി​രെ പോ​ലീ​സ് മൗ​നം പാ​ലി​ക്കു​ന്ന​ത് നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക് പ്രോ​ത്സാ​ഹ​നമാ​വു​ന്നു​മു​ണ്ട്. വൈക്കോ​ൽ വി​രി​പ്പ് കാ​ര​ണം റോ​ഡി​ലെ ഗ​ർ​ത്ത​ങ്ങ​ൾ തി​രി​ച്ച​റി​യാ​നാ​വാ​തെ വാ​ഹ​ന​ങ്ങ​ൾ ഇ​ടി​ച്ചി​റ​ങ്ങി യ​ന്ത്ര​ത്ത​ക​രാ​റും ഉ​ണ്ടാ​വു​ന്നു​ണ്ട്. ച​ര​ക്ക് ക​ട​ത്ത് വാ​ഹ​ന​ങ്ങ​ൾ സ​ഞ്ച​രി​ക്കു​മ്പോ​ൾ നി​ര​ത്തി​ൽ നി​ന്നും തെ​ന്നി ഗ​തി​മാ​റി ഓ​ടാ​നും കാ​ര​ണ​മാ​വു​ന്നു​ണ്ട്.