വൈ​ദ്യു​തി, വെ​ള്ളം സം​ര​ക്ഷ​ണ​ത്തി​നു വി​ദ്യാ​ർ​ഥി​ക​ൾ നേ​തൃ​ത്വം ന​ൽ​ക​ണ​മെ​ന്നു മ​ന്ത്രി കെ. കൃ​ഷ്ണ​ൻ​കു​ട്ടി
Saturday, September 28, 2024 6:38 AM IST
പാ​ല​ക്കാ​ട്: ഉൗ​ർ​ജ​സം​ര​ക്ഷ​ണ മാ​തൃ​ക​ക​ൾ പ്രാ​വ​ർ​ത്തി​ക​മാ​ക്കാ​ൻ ജ​ന​ങ്ങ​ൾ ക​ട​മ​യാ​യി കാ​ണ​ണ​മെ​ന്നും വൈ​ദ്യു​തി, വെ​ള്ളം എ​ന്നി​വ​യു​ടെ സം​ര​ക്ഷ​ണ​ത്തി​നു വി​ദ്യാ​ർ​ഥി​ക​ൾ നേ​തൃ​ത്വം ന​ൽ​ക​ണ​മെ​ന്നു വൈ​ദ്യ​തി​മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി. മു​ണ്ടൂ​ർ ഐ​ആ​ർ​ടി​സി കാ​ന്പ​സി​ൽ ഉ​ണ​ർ​വ്- ഉൗ​ർ​ജ​സം​ര​ക്ഷ​ണ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

എ​ന​ർ​ജി മാ​നേ​ജ്മെ​ന്‍റ് സെ​ന്‍റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ഷ​ദ് പ്രൊ​ഡ​ക്്ഷ​ൻ സെ​ന്‍റ​റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കു​മു​ള്ള ബോ​ധ​വ​ത്ക​ര​ണ​മാ​ണ് സം​ഘ​ടി​പ്പി​ച്ച​ത്. മ​ല​ന്പു​ഴ എം​എ​ൽ​എ എ. ​പ്ര​ഭാ​ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മു​ണ്ടൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​വി. സ​ജി​ത, പാ​ല​ക്കാ​ട് വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ സു​നി​ജ മു​ര​ളി, പ​രി​ഷ​ദ് പ്രൊ​ഡ​ക്്ഷ​ൻ സെ​ന്‍റ​ർ ചെ​യ​ർ​പേ​ഴ്സ​ണ്‍ ടി.​കെ. മീ​രാ​ഭാ​യ്, ഐ​ആ​ർ​ടി​സി ഡ​യ​റ​ക്ട​ർ ഡോ.​എ​ൻ.​കെ. ശ​ശി​ധ​ര​ൻ​പി​ള്ള, പ്ര​ഫ. പി.​കെ .ര​വീ​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.