നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി യു​വാ​വ് പി​ടി​യി​ൽ
Saturday, September 28, 2024 6:38 AM IST
അ​ഗ​ളി: ഹാ​ൻ​സ്, പാ​ൻ​പ​രാ​ഗ് തു​ട​ങ്ങി നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി അ​ട്ട​പ്പാ​ടി​യി​ൽ വി​ല്പ​ന​യ്ക്കെ​ത്തി​യ യു​വാ​വി​നെ അ​ഗ​ളി പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. മ​ണ്ണാ​ർ​ക്കാ​ട് മ​ങ്ക​ട​കു​ഴി​യാ​ൻ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് അ​ലി (30) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

മൂ​ന്നു ചാ​ക്കു​ക​ളി​ലാ​യി 2280 പാ​യ്ക്ക​റ്റ് പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. ര​ഹ​സ്യ​വി​വ​ര​ത്തെതു​ട​ർ​ന്ന് അ​ഗ​ളി എ​സ്ഐ ഖ​യ്യൂ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ഗൂ​ളി​ക്ക​ട​വ് സ​ർ​വീ​സ് സ്റ്റേ​ഷ​നു സ​മീ​പ​ത്തു​മാ​ണ് യു​വാ​വി​നെ പി​ടി​കൂ​ടി​യ​ത്.