ഗോ​പാ​ല​പു​രം മൂ​ന്നു​മൊ​ക്ക് പാ​ത​യി​ൽ വാ​ഹ​ന​ക്കുരു​ക്കി​ൽ യാ​ത്ര​ക്കാ​ർ വ​ല​ഞ്ഞു
Sunday, September 29, 2024 1:43 AM IST
കൊ​ഴി​ഞ്ഞാ​മ്പാ​റ: ഗോ​പാ​ല​പു​രം മൂ​ന്നു​മൊ​ക്ക് പാ​ത​യി​ൽ ഇ​ന്ന​ലെ​യു​ണ്ടാ​യ വാ​ഹ​നകു​രു​ക്കി​ൽ യാ​ത്ര​ക്കാ​ർ ദീ​ർ​ഘ​നേ​രം വ​ല​ഞ്ഞു.

പൊ​ള്ളാ​ച്ചി, കൊ​ഴി​ഞ്ഞാമ്പാ​റ ഭാ​ഗ​ത്തുനി​ന്നും എ​ത്തു​ന്ന ബ​സു​ക​ൾ തി​രി​ഞ്ഞുപോ​കുന്ന​ത് ഗോ​പാ​ല​പു​രം ജം​ഗ്ഷ​നി​ലാ​ണ്. ഇ​ന്ന​ലെ രാ​മ​ർ​പ​ണ്ണ മ​ഹോ​ത്സ​വ മെ​ന്ന​തി​നാ​ൽ താ​ലൂ​ക്കി​ന്‍റെ വി​വി​ധഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും ഓട്ടോ കാ​ർ, ട്രാ​വ​ല​ർ ഉ​ൾ​പ്പെ​ടെ നൂ​റു​ക​ണ​ക്കി​നു വാ​ഹ​ന​ങ്ങ​ളാ​ണ് കാ​ല​ത്ത് മു​ത​ൽ ഗോ​പാ​ല​പു​ര​ത്ത് എ​ത്തി​ക്കൊ​ണ്ടി​രു​ന്ന​ത്. ഈ ​വാ​ഹ​നങ്ങ​ളെ​ല്ലാം മൂ​ല​ത്ത​റ റോ​ഡി​ൽ തി​രി​ഞ്ഞപോ​കാ​ൻ പെ​ടാ​പ്പാ​ട് നേ​രി​ട്ടു. കൊ​ഴി​ഞ്ഞാ​മ്പാ​റ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള ഗോ​പാ​ല​പു​ര​ത്ത് ഗ​താ​ഗ​ത​നി​യ​ന്ത്ര​ണ​ത്തി​ന് പോ​ലീ​സ് സേ​ന ഉ​ണ്ടാ​കാ​തി​രു​ന്ന​താ​ണ് വാ​ഹ​ന​ങ്ങ​ൾ തെ​രു​വി​ൽ അ​ക​പ്പെ​ടാ​ൻ കാ​ര​ണ​മാ​യ​ത്. ഇ​നി​യു​ള്ള മൂ​ന്നു ശ​നി ദി​വ​സ ങ്ങ​ളി​ലും ഗോ​പാ​ലപു​ര​ത്ത് നി​ന്നുതി​രി​യാ​ൻ ക​ഴി​യാ​ത്ത വി​ധം വാ​ഹ​നതി​ര​ക്ക് ഉ​ണ്ടാ​വും.

ആ​ന​മ​ല, അ​ബ്രാംപാ​ള​യം ഊ​ത്തു​ക്കു​ഴി സേത്തു​ഭാ​ഗ​ത്തു​മ​ട നി​ന്നും സ​മാ​നമാ​യ രീ​തി​യി​ൽ എ​ത്തി​യ വാ​ഹ​ന​ങ്ങ​ൾ മീ​നാ​ക്ഷി​പു​ര​ത്ത് സ്റ്റേ​ഷ​നി​ൽ നി​ന്നും ഒ​രു ഡ​സ​ൻ സിപിഒമാ​ർ, നി​യ​ന്ത്രി​ച്ച് വി​ട്ട​തി​നാ​ൽ ഗ​താ​ഗ​ത ത​ട​സം ഉ​ണ്ടാ​യി​ല്ല.

എ​ന്നാ​ൽ ഗോ​പാ​ല​പു​ര​ത്ത് വാ​ഹ​ന​തി​ര​ക്ക് കാ​ര​ണം ഇ​ട​യ്ക്കി​ടെ യാ​ത്ര​ക്കാ​ർ വ​ഴ​ക്കും ബ​ഹ​ള​വും ഉ​ണ്ടാ​ക്കി പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു. ആ​യി​ര​ക്ക​ണക്കിന് വി​ശ്വാ​സി​ക​ൾ എ​ത്തു​ന്ന ഗോ​പാ​ലപു​രം വ​ഴി​യി​ൽ സ​ഞ്ചാ​രം ത​ട​സം ഉ​ണ്ടാ​വാ​തി​രി​ക്കാ​ൻ കൊ​ഴി​ഞ്ഞാ​മ്പാ​റ പോ​ലീ​സ് ന​ട​പ​ടി അ​ത്യാ​വ​ശ്യ​മാ​യി​രു​ന്നു. തി​ര​ക്കി​ൽ​പെ​ട്ട് മ​റ്റു വാ​ഹ​ന​ങ്ങ​ളു​മാ​യി ഉ​രസി വാ​ഹ​നഭാ​ഗ​ങ്ങ​ൾ കേ​ടു​വ​ന്ന സം​ഭ​വ​ങ്ങ​ളും ഉ​ണ്ടാ​യി​ട്ടു​ണ്ട്. വാ​ഹ​നതി​ര​ക്കു കാ​ര​ണം കൊ​ഴി​ഞ്ഞാ​മ്പാ​റ, ചി​റ്റൂ​ർ, പാ​ല​ക്കാ​ട് ഭാ​ഗ​ത്തേ​ക്കു​ള്ള ബ​സു​ക​ൾ സ​മ​യം വൈ​കി ഓ​ടി​യ​തും യാ​ത്ര​ക്കാ​ർ​ക്ക് വി​ന​യാ​യി.