ഡി​എ​ഫ്ഒ ഓ​ഫീ​സി​ലേ​ക്കു മാ​ർ​ച്ച് നടത്തി
Saturday, September 28, 2024 6:51 AM IST
നെ​ന്മാ​റ: നെ​ല്ലി​യാ​മ്പ​തി ടൂ​റി​സം മേ​ഖ​ല​യെ സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നാ​ഷ​ണ​ൽ ജ​ന​താ​ദ​ൾ നെ​ന്മാ​റ ഡി​എ​ഫ്ഒ ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി. നെ​ല്ലി​യാ​മ്പ​തി​യി​ലെ എ​ല്ലാ ടൂ​റി​സ്റ്റ് പോ​യി​ന്‍റുക​ളി​ലേ​ക്കും വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക, പോ​ത്തു​ണ്ടി ചെ​ക്ക്പോ​സ്റ്റി​ലെ അ​നാ​വ​ശ്യ നി​യ​ന്ത്ര​ണം ഒ​ഴി​വാ​ക്കു​ക, നെ​ല്ലി​യാ​മ്പ​തി യാ​ത്ര​ക്കാ​ർ​ക്ക് യാ​ത്ര, രാ​ത്രിയാ​ത്രാ സൗ​ക​ര്യം അ​നു​വ​ദി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് നാ​ഷ​ണ​ൽ ജ​ന​താ​ദ​ൾ നെ​ല്ലി​യാ​മ്പ​തി യൂ​ണി​റ്റ് ഡി​എ​ഫ്ഒ ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി​യ​ത്.

ഇ​തുസം​ബ​ന്ധി​ച്ച് നേ​ര​ത്തെ നി​വേ​ദ​നം ന​ൽ​കു​ക​യും നെ​ല്ലി​യാ​മ്പ​തി​യി​ൽ പൊ​തു​യോ​ഗ​വും ന​ട​ത്തി​യി​രു​ന്നു. മാ​ർ​ച്ചും ധ​ർ​ണ​യും നാ​ഷ​ണ​ൽ ജ​ന​താ​ദ​ൾ ജി​ല്ലാ ട്ര​ഷ​റ​ർ എം.എ. സു​ൽ​ത്താ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.ജെ. ഫ്രാ​ൻ​സി​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ർ. സൂ​ര്യ​രാ​ജ്, നെ​ന്മാ​റ മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് എ. ​ച​ന്ദ്ര​ൻ, നെ​ല്ലി​യാ​മ്പ​തി യൂ​ണി​റ്റ് സെ​ക്ര​ട്ട​റി വി.​എ​സ്. പ്ര​സാ​ദ്, കെ. ​എം. സ​ലിം എ​ന്നി​വ​ർ പ്രസംഗിച്ചു.