അ​ന​ധി​കൃ​ത ധാ​തുഖ​ന​നം ത​ട​യാ​ൻ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നു ജി​ല്ലാ കള​ക്ട​ർ
Saturday, September 28, 2024 6:38 AM IST
കോയ​മ്പ​ത്തൂ​ർ: ജി​ല്ല​യി​ൽ അ​ന​ധി​കൃ​ത ധാ​തുഖ​ന​നം ത​ട​യാ​ൻ ക​ർ​ശ​നന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ലാ കള​ക്ട​ർ ക്രാ​ന്തികു​മാ​ർ പ​ാഡി അ​റി​യി​ച്ചു. പേ​രൂ​ർ താ​ലൂ​ക്കി​ൽ ഉ​ൾ​പ്പെ​ടു​ന്ന ആ​ല​ന്തു​റ​യി​ലെ പ​ശ്ചി​മ​ഘ​ട്ട മ​ല​നി​ര​ക​ളി​ൽ അ​ന​ധി​കൃ​ത ധാ​തുഖ​ന​നം ന​ട​ക്കു​ന്ന​താ​യി വി​ല്ലേ​ജ് അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ​ക്ക് വി​വ​രം ല​ഭി​ച്ചു. ഇ​തേ​ത്തു​ട​ർ​ന്ന് സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ധാ​തുഖനനത്തി​ൽ ഏ​ർ​പ്പെ​ട്ട​വ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും ചെ​യ്തു.

മൂ​ന്ന് കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. കോ​യ​മ്പ​ത്തൂ​ർ സൗ​ത്ത് റ​വ​ന്യൂ ഡി​വി​ഷ​ണ​ൽ ഓ​ഫീ​സ​റോ​ട് താ​ലൂ​ക്ക്ത​ല നി​രീ​ക്ഷ​ണ സ​മി​തി​യെ​കൊ​ണ്ട് ഓ​ഡി​റ്റ് ന​ട​ത്താ​നും അ​ന​ധി​കൃ​ത​മാ​യി ഖ​ന​നം ചെ​യ്ത ധാ​തു​ക്ക​ൾ അ​ള​ന്ന് പി​ഴ ഈ​ടാ​ക്കാ​നും ക​ള​ക്ട​ർ ഉ​ത്ത​ര​വി​ട്ടു. കൂ​ടാ​തെ, അ​ന​ധി​കൃ​ത​മാ​യി ധാ​തു​ക്ക​ൾ ക​ട​ത്തു​ന്ന​ത് ത​ട​യാ​ൻ, റ​വ​ന്യൂ വ​കു​പ്പ്, വ​നം വ​കു​പ്പ്, പോ​ലീ​സ് വ​കു​പ്പ് എ​ന്നി​വ​ർ സം​യു​ക്ത രാ​ത്രി പ​ട്രോ​ളിം​ഗ് ന​ട​ത്താ​ൻ നി​ർ​ദേശം ന​ൽ​കി​യി​ട്ടു​ണ്ട്.

ധാ​തു​ക്ക​ൾ കൊ​ണ്ടു​പോ​കു​ന്ന വാ​ഹ​ന ഡ്രൈ​വ​ർ​മാ​ർ അം​ഗീ​കൃ​ത പാ​ട്ട ഉ​ട​മ​ക​ളി​ൽ നി​ന്ന് ശ​രി​യാ​യ പെ​ർ​മി​റ്റ് സ്ലി​പ്പു​ക​ൾ വാ​ങ്ങു​ക​യും കൊ​ണ്ടു​പോ​കു​ക​യും വേ​ണം. ധാ​തു​ക്ക​ൾ കൊ​ണ്ടു​പോ​കു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ ഡ്രൈ​വ​ർ​മാ​ർ​ക്ക് പാ​ട്ട ഉ​ട​മ​ക​ൾ സ്ഥി​ര​മാ​യി ട്രാ​ൻ​സി​റ്റ് സ്ലി​പ്പു​ക​ൾ ന​ൽ​ക​ണം. കൃ​ത്യ​മാ​യ ട്രാ​ൻ​സി​റ്റ് സ്ലി​പ്പി​ല്ലാ​ത്ത വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യും ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും ചെ​യ്യും.
അ​ന​ധി​കൃ​ത ധാ​തു ഗ​താ​ഗ​തം സം​ബ​ന്ധി​ച്ച് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് 95660-38186 എ​ന്ന ന​മ്പ​റി​ൽ അ​റി​യി​ക്കാ​മെ​ന്ന് കളക്ടർ അ​റി​യി​ച്ചു.