പു​ഴ​പ്പാ​ലം റോ​ഡ​രി​കി​ൽ ബ​ല​ക്ഷ​യം ഉ​ണ്ടാ​യ മ​രം യാ​ത്ര​ക്കാ​ർ​ക്കു ഭീ​ഷ​ണി
Sunday, September 29, 2024 1:43 AM IST
ചി​റ്റൂ​ർ: പു​ഴ​പ്പാ​ല​ത്തി​നു സ​മീ​പം കോ​ൺ​ക്രീറ്റ് ബ​ണ്ടി​നോ​ട് ചേ​ർ​ന്നു നി​ൽ​ക്കു​ന്ന വൃ​ക്ഷം അ​പ​ക​ട ഭീ​ഷ​ണി​യിൽ. ബിഎ​സ്എൻഎ​ൽ കേ​ബി​ൾ നി​യ​ന്ത്ര​ണ​ത്തി​ന് നി​ർ​മി​ച്ച ബ​ണ്ടി​ലാ​ണ് വേ​രു​ക​ൾ ക​യ​റി നി​ൽ​ക്കു​ന്ന​ത്. ഇ​പ്പോ​ൾ കോ​ൺ​ക്രീറ്റ് ബ​ണ്ടി​ന്‍റെ ബ​ല​ക്ഷ​യം കാ​ര​ണം ന​ശി​ച്ചു​വ​രി​ക​യാ​ണ്. മേ​ട്ടു​പ്പാ​ള​യം - ചി​റ്റൂ​ർ പ്ര​ധാ​ന പാ​ത​യി​ലാ​ണ് അ​പ​ക​ട ഭീ​ഷ​ണി​യി​ൽ വ്യ​ക്ഷം നി​ൽ​ക്കു​ന്ന​ത്. ദീ​ർ​ഘ​ദൂ​ര സ​ഞ്ചാ​രി​ക​ൾ വി​ശ്ര​മ​ത്തി​നാ​യി മ​ര​ത്ത​ണ​ലി​ൽ വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ടാ​റു​ണ്ട്. ഇ​തി​നു സ​മീ​പ​ത്താ​യി വ​ഴി​യോ​ര ക​ച്ച​വ​ട​വും ന​ട​ത്തിവ​രുന്നുണ്ട്. ശ​ക്ത​മാ​യ കാ​റ്റോ മ​ഴ​യോ ഉ​ണ്ടാ​യാ​ൽ മരം റോ​ഡി​ലേ​ക്ക് വീ​ഴാ​നു​ള്ള സാ​ധ്യ​തയു​മു​ണ്ട്.