തൃശൂർ: ചേംബർ ഓഫ് കോമേഴ്സിന്റെ വാർഷികപൊതുയോഗത്തിൽ 2024-25 വർഷത്തേക്കുള്ള ഭാരവാഹികളെയും 21 അംഗ മാനേജിംഗ് കമ്മിറ്റി അംഗങ്ങളെയും തെരഞ്ഞെടുത്തു.
സജീവ് മഞ്ഞില- പ്രസിഡന്റ്, സോളി തോമസ്- സെക്രട്ടറി, ഷൈൻ തറയിൽ- ട്രഷറർ, എം.ആർ. ഫ്രാൻസിസ്- വൈസ് പ്രസിഡന്റ്, സിജോ ചിറക്കേക്കാരൻ, ടി.പി. സീതാരാമൻ, ടോജോ മാത്യു- ജോയിന്റ് സെക്രട്ടറിമാർ എന്നിവർ ചുമതലയേറ്റു.
പി.കെ. ഹാരിഫ്, കെ.എഫ്. ജോസ്, കുരിയപ്പൻ കെ. എരിഞ്ഞേരി, ആൻഡ്രൂസ് മഞ്ഞില, ഇ.ബി. ബിപിൻ, ജോണ്‍ ചിറ്റിലപ്പിള്ളി, കെ.എം. പരമേശ്വരൻ, ടോഫി നെല്ലിശേരി, എ.ജി. സജീഷ്, കിരണ്‍ എസ്. പാലയ്ക്കൽ, ജോജു തേക്കാനത്ത്, റെജി വർഗീസ്, എ.ജെ. റിച്ചു, എം.ജെ. ജോജു, എൻ. സുരേഷ് ബാബു, ഇ.ഡി. ഡൈസ് എന്നിവർ കമ്മിറ്റി അംഗങ്ങളാണ്. ഓഡിറ്ററായി വർമ ആൻഡ് വർമയെയും തെരഞ്ഞെടുത്തു.