അ​ങ്ക​മാ​ലി നഗരത്തിലെ വീ​ട്ടി​ല്‍ ചാ​രാ​യ വാ​റ്റു​കേ​ന്ദ്രം; ഒ​രാ​ള്‍ പി​ടി​യി​ല്‍
Sunday, June 30, 2024 4:22 AM IST
അ​ങ്ക​മാ​ലി: അ​ങ്ക​മാ​ലി ടൗ​ണി​നോ​ട് ചേ​ര്‍​ന്ന വീ​ട്ടി​ല്‍ വ​ന്‍ ചാ​രാ​യ വാ​റ്റു​കേ​ന്ദ്രം ക​ണ്ടെ​ത്തി. 32 ലി​റ്റ​ര്‍ ചാ​രാ​യ​വും 430 ലി​റ്റ​ര്‍ വാ​ഷും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു. കു​ന്ന് പ​ള്ളി​പ്പാ​ട്ട് മോ​ന​ച്ച​ന്‍ എ​ന്ന വ​ര്‍​ഗീ​സി​ന്‍റെ(69) വീ​ട്ടി​ലാ​ണ് വാ​റ്റു​കേ​ന്ദ്രം പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന​ത്. വർഗീസിനെ എ​ക്‌​സൈ​സ് സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ആ​ലു​വ എ​ക്‌​സൈ​സ് സി​ഐ അ​ഭി​ദാ​സും പാ​ര്‍​ട്ടി​യും അ​ങ്ക​മാ​ലി എ​ക്‌​സൈ​സ് സം​ഘ​വും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വാ​റ്റു​കേ​ന്ദ്രം ക​ണ്ടെ​ത്തി​യ​ത്. വീ​ടി​ന്‍റെ ഒ​ന്നാം നി​ല​യി​ല്‍ പ്ര​ത്യേ​ക​മാ​യി നി​ര്‍​മി​ച്ച മു​റി​യി​ലാ​ണ് ചാ​രാ​യം വാ​റ്റി​യി​രു​ന്ന​ത്.

വെ​ള്ളി​യാ​ഴ്ച രാ​ത്രി പ​ത്തോ​ടെ​യാ​യി​രു​ന്നു മി​ന്ന​ല്‍ പ​രി​ശോ​ധ​ന. ചാ​രാ​യം വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​ന എ​ത്തി​യാ​ണ് എ​ക്‌​സൈ​സ് സം​ഘം വീ​ടി​നു​ള്ളി​ല്‍ ക​ട​ന്ന​ത്. ക​ന്നാ​സു​ക​ളി​ലാ​ക്കി​യാ​ണ് ചാ​രാ​യം സൂ​ക്ഷി​ച്ചി​രു​ന്ന​ത്.

ചാ​രാ​യം വാ​റ്റാ​നു​ള്ള വാ​ഷ് വ​ലി​യ പ്ലാ​സ്റ്റി​ക് പാ​ത്ര​ങ്ങ​ളി​ലാ​യി സൂ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു. വാ​റ്റാ​ന്‍ ഉ​യോ​ഗി​ക്കു​ന്ന പ്ര​ഷ​ര്‍ കു​ക്ക​റും ഗ്യാ​സ് സ്റ്റൗ​വും മ​റ്റു ഉ​പ​ക​ര​ണ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ മോ​ന​ച്ച​നെ റി​മാ​ന്‍​ഡ് ചെ​യ്തു.